വാഴൂർ ഇളപ്പുങ്കലിൽ ബൈക്കും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം; നെടുമാവ് സ്വദേശിയായ യുവാവ് മരിച്ചു

Spread the love

വാഴൂർ: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

വാഴൂർ നെടുമാവിൽ ചാമംപതാൽ പനമൂട് സ്വദേശി കുമ്പുക്കൽ വീട്ടിൽ പരേതനായ സത്യന്റെ മകൻ ഗോപാലകൃഷ്ണൻ കെ എസ് (സത്യരാജ് -33) ആണ് മരിച്ചത്.

കൊടുങ്ങൂരിലെ ബിഎസ്എൻഎൽ കരാർ ജീവനക്കാരനാണ് ഇയാൾ. വ്യാഴാഴ്ച രാത്രി ഒൻപതിന് ദേശീയപാതയിൽ ഇളപ്പുങ്കൽ പെൻഷൻഭവന് സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊടുങ്ങൂരിൽ നിന്നും നെടുമാവിലെ വീട്ടിലേക്ക് പോകുമ്പോൾ സത്യരാജ് സഞ്ചരിച്ച ബൈക്കും കോട്ടയത്തു നിന്നും വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ കൊടുങ്ങൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
മൃതദേഹം കൊടുങ്ങൂർ തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.