നാലംഗ കുടുംബത്തെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമം; ആലപ്പുഴയില്‍ സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പരാതി

Spread the love

ആലപ്പുഴ: ആലപ്പുഴ നൂറനാട് ഒരു നാലംഗ കുടുംബത്തെ സി.പി.എം പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി.

കൈക്കുഞ്ഞടക്കം താമസിക്കുന്ന വീട്ടില്‍ പാർട്ടി കൊടി നാട്ടി വീട് പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിക്കാട്ടുകുളങ്ങര സ്വദേശികളായ അർഷാദ്, ഭാര്യ റജൂല, ഇവരുടെ രണ്ട് മക്കള്‍ എന്നിവർക്കാണ് ദുരനുഭവം നേരിട്ടത്.

സി.പി.എം പാലമേല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദ്, മുഹമ്മദലി, അൻഷാദ് എന്നിവർക്കെതിരെ കുടുംബം നൂറനാട് പോലീസില്‍ പരാതി നല്‍കി. പോലീസെത്തിയാണ് വീട് തുറന്നു നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് ഈ കുടുംബം ഇവിടെ താമസത്തിനെത്തിയത്. ഇന്ന് കുട്ടികളുമായി ആശുപത്രിയില്‍ പോയി മടങ്ങിയെത്തിയപ്പോഴാണ് വീട് പൂട്ടിയ നിലയിലും പാർട്ടി കൊടി നാട്ടിയ നിലയിലും കണ്ടത്. നേരത്തെ താമസിച്ചിരുന്ന വാടക വീട്ടില്‍ വെള്ളം കയറിയതിനാലാണ് അകന്ന ബന്ധുവിന്റെ ഈ വീട്ടിലേക്ക് താല്‍ക്കാലികമായി മാറിയതെന്ന് കുടുംബം പറയുന്നു.