
ചേർത്തല: ചികിത്സയിലിരിക്കെ മരിച്ച രോഗിയുടെ സ്വർണ്ണവള മോഷണം പോയതായി പരാതി.
ചേർത്തല ചേന്നം പള്ളിപ്പുറം പഞ്ചായത്ത് നാലാംവാർഡ് കൊച്ചുവെളിയില്‍ നിർമല(79)യുടെ ഒരുപവന്റെ സ്വർണ വളയാണ് നഷ്ടമായത്.
ഇതേതുടർന്ന് ചേർത്തലയിലെ ‘കെവിഎം’ ആശുപത്രിക്കെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് നിർമലയെ ചേർത്തലയിലെ ‘കെവിഎം’ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. ശേഷം മൃതദേഹം വൃത്തിയാക്കാൻ കൊണ്ടുപോകും മുൻപ് സ്വർണാഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് വള നഷ്ടമായ വിവരം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുവളയും രണ്ട് കമ്മലും മാത്രം നല്‍കിയപ്പോള്‍ രണ്ടാമത്തെ വള ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ജീവനക്കാരുടെ ഭാഗത്ത് നിന്നും ഞെട്ടിപ്പിക്കുന്ന പ്രതികരണം ഉണ്ടായത്. ഒരുവള മാത്രമാണ് ഉണ്ടായിരുന്നതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു. ശേഷം അധികം തർക്കിക്കാൻ നില്‍ക്കാതെ മൃതദേഹവുമായി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങി. സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിർമലയുടെ കൈയില്‍ രണ്ട് വള ഉണ്ടായിരുന്നതായി മനസിലായി.
ആശുപത്രിയില്‍ നിന്ന് ശേഖരിച്ച ദൃശ്യങ്ങളില്‍ രണ്ട് വളകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഉടനെ തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനം എടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങൾ മകൻ ബേബി ചേർത്തലയിലെ കെവിഎം ആശുപത്രിയിലെത്തി അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. ഇതോടെയാണ് ചേർത്തല പോലീസില്‍ പരാതിപ്പെട്ടത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചശേഷം പോലീസ് കേസെടുത്തു.