
കൊച്ചി: മലയാള സിനിമയ്ക്ക് പുതിയൊരു ഹൊറർ ത്രില്ലർ ചിത്രം കൂടി. ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘തയ്യൽ മെഷീൻ’ ആണ് ആ ചിത്രം. കിച്ചു ടെല്ലസ്, ശ്രുതി ജയൻ, നവാഗതനായ പ്രേം നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സി.എസ് വിനയൻ ആണ്. ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളിൽ എത്തും. ഒരിടവേളയ്ക്ക് ശേഷം ഗായത്രി സുരേഷ് അഭിനയിക്കുന്ന മലയാള പടം കൂടിയാണ് തയ്യൽ മെഷീൻ.
ഹൊറർ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഗോപ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഗോപിക ഗോപ്സ് ആണ് നിർമ്മിക്കുന്നത്. രതീഷ് പട്ടിമറ്റം, ബീബു സർഗി എന്നിവരാണ് സഹനിർമ്മാതാക്കൾ. രാകേഷ് കൃഷ്ണൻ തിരക്കഥയൊരുക്കിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവഹിക്കുന്നു. തിരുവനന്തപുരം, തട്ടേക്കാട്, കുട്ടമ്പുഴ, കോതമംഗലം എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
എഡിറ്റർ: അഭിലാഷ് ബാലചന്ദ്രൻ, മ്യൂസിക്ക്: ദീപക് ജെ.ആർ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, ആർട്ട്: മഹേഷ് ശ്രീധർ, കോസ്റ്റ്യൂം: സുരേഷ് ഫിറ്റ്വെൽ, സൗണ്ട് മിക്സിങ്: ലൂമിനാർ സൗണ്ട് സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്, അസോസിയേറ്റ് ഡയറക്ടർ: അനിൽ പി, വി.എഫ്.എക്സ്: എസ്.ഡി.സി, സ്റ്റിൽസ്: വിമൽ കോതമംഗലം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംങ്: പ്ലമേറിയ മൂവീസ്, ഡിസൈൻസ്: സൂരജ് സുരൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജമ്‌നപ്യാരി എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് ഗായത്രി സുരേഷ്. തൃശൂര്‍ ശൈലിയുള്ള സംസാരത്തില്‍ ശ്രദ്ധനേടിയ ഗായത്രി മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ ഭാഷാ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.