മാനസിക നില തകരാറിലായ മകൻ്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു.

Spread the love

അതിയന്നൂർ: മാനസിക നില തകരാറിലായ മകൻ്റെ മർദ്ദനമേറ്റ പിതാവ് മരിച്ചു.അതിയന്നൂർ വെൺപകലിനു സമീപം പട്ട്യക്കാല സംഗീതിൽ സുനിൽകുമാറാണ് മരിച്ചത്.

സംഭവത്തിൽ മകൻ സിജോയി സാമുവേലിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ സിജോയിയെ റിമാൻഡ് ചെയ്‌തു.

അമിതമായ മൊബൈൽ ഫോൺ ഉപയോഗം മൂലമാണ് മകൻ സിജോയിയുടെ മാനസിക നില തകരാറിലായതെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുനിൽകുമാർ- ലളിതകുമാരി ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് സിജോയി. കഴിഞ്ഞ വെള്ളിയാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം. സിജോയിയുടെ

മാനസികനില തകരാറിലായിരുന്നു. ഇടയ്ക്ക് ചികിത്സ നടത്തുകയും സാധാരണ നിലയിലേക്ക് എത്തുകയും ചെയ്‌തിരുന്നെങ്കിലും ആക്രമണം തുടർന്നു.