
ഡൽഹി: സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയ രംഗങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍.
മിസ് ഗോള്‍ഫ് എന്ന പേരില്‍ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായത്. 9 സന്യാസിമാരുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവര്‍ തട്ടിയത്.
80,000ത്തിലേറെ ഫോട്ടോകളും വീഡിയോകളുമാണ് സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്യാനായി യുവതി ഉപയോഗിച്ചത്. ഇവ യുവതിയുടെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തായ്‌ലാന്‍ഡിലെ പ്രശസ്തമായ ബുദ്ധ സന്യാസി സമൂഹത്തില്‍ വലിയ രീതിയിലുള്ള അപമാനം ഉളവാക്കുന്നതാണ് നിലവിലെ സംഭവം. അടുത്ത കാലത്തായി സന്യാസിമാരുടെ പേരുകള്‍ ലഹരി ഇടപാടുകളിലും ലൈംഗിക ആരോപണങ്ങളിലും ഉയര്‍ന്ന് കേട്ടിരുന്നു.
ജൂണ്‍ പകുതിയോടെയാണ് സംഭവം പുറത്ത് വന്നത്. പണം തട്ടല്‍ ശ്രമങ്ങളേ തുടര്‍ന്ന് ഒരു മഠാധിപതി സന്യാസ സമൂഹത്തെ ഉപേക്ഷിച്ചതോടെയായിരുന്നു ഇത്.
2024 മെയ് മാസം മുതല്‍ ഈ മഠാധിപതിയുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പിന്നീട് തനിക്ക് കുട്ടിയുണ്ടായെന്നും കുഞ്ഞിന്റെ ചെലവിലേക്കായി 1,85,00,000 രൂപയാണ് യുവതി മഠാധിപതിയോട് ആവശ്യപ്പെട്ടത്.
സമാനമായ രീതിയില്‍ മറ്റ് സന്യാസിമാരും യുവതിക്ക് പണം നല്‍കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതായിരുന്നു യുവതി പണം തട്ടാന്‍ സ്വീകരിച്ചിരുന്ന രീതിയെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഈ പണത്തില്‍ വലിയ തുകയും യുവതി ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്