
പെരുവ: സ്‌കൂളിലും തെരുവ് നായ ആക്രമണം, രക്ഷകര്‍ത്താവിന് പരുക്കേറ്റു. ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞദിവസം മകന്റെ കുട്ടിയെ സ്‌കൂളിലാക്കാന്‍ സ്‌കൂട്ടറില്‍ എത്തിയ മാവളത്തുകുഴിയില്‍ എം.കെ.ബേബി(71)യുടെ മുന്നിലേക്ക് നായകള്‍ ചാടിയെത്തിയതോടെ സ്‌കൂട്ടര്‍ മറിഞ്ഞ് കാലിനും, കൈക്കും പരുക്കേറ്റു. പരിക്കേറ്റ ബേബി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.
സ്‌കൂളിലും പരിസരത്തും നിരവധി നായകളാണ് അലഞ്ഞു തിരിഞ്ഞ് നടക്കുന്നത്. കൂടാതെ പെരുവ ജങ്‌ഷനിലും സ്‌കൂളിലേക്ക് വരുന്ന വഴിക്കും തെരുവുനായ ശല്യം രൂക്ഷമാണ്. ഇത് സ്‌കൂളിലേക്ക് നടന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയാകുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വിദ്യാര്‍ഥികള്‍ ഇപ്പോള്‍ രക്ഷകര്‍ത്താക്കളോടൊപ്പമാണ് സ്‌കൂളില്‍ എത്തുന്നത്. തെരുവുനായ ശല്യത്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നായകളെ സംരക്ഷിക്കാന്‍ പഞ്ചായത്തില്‍ പദ്ധതി ഇല്ലെന്നും, തങ്ങളുടെ സ്വന്തം ചെലവില്‍ നായകളെ നിക്കാനുമാണ് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞത്.
എത്രയും വേഗം സ്‌കൂളില്‍ നിന്നും തെരുവുനായകളെ നീക്കം ചെയ്യാന്‍ വേണ്ട നടപടി അധികൃതര്‍ സ്വീകരിക്കണമെന്ന് രക്ഷകര്‍ത്താക്കളും, അധ്യാപകരും, വിദ്യാര്‍ത്ഥികളും ആവശ്യപ്പെടുന്നു.