
കൊച്ചി : നടിയും അവതാരകയുമായ ആര്യയുടെ കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയതായി പരാതി.
ഷോപ്പിന്റെ ഇൻസ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിർമിച്ചും അതേ വീഡിയോകള്‍ എഡിറ്റ് ചെയ്ത് ഉപയോഗിച്ചുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. പതിനായിരത്തിലധികം വിലയുള്ള സാരികള്‍ക്ക് ആയിരമോ രണ്ടായിരമോ വില പ്രദർശിപ്പിച്ചാണ് തട്ടിപ്പ്. ഇതോടെ കൂടുതല്‍ പേർ തട്ടിപ്പിനിരയായതായാണ് ആര്യ പറയുന്നത്.
ഇക്കഴിഞ്ഞ മെയ്മാസത്തിലാണ് എന്റെ ഉടമസ്ഥതയിലുള്ള കാഞ്ചീവരം എന്ന പേരിലുള്ള ബുട്ടീക്കിന്റെ ഇൻസ്റ്റഗ്രാം പേജ് വഴി സാരികള്‍ വാങ്ങാൻ ശ്രമിച്ചവർക്ക് പണം നഷ്ടമായതായുള്ള വിവരങ്ങള്‍ ലഭിച്ചത്. പലരും സാരികള്‍ക്ക് വീഡിയോയില്‍ കണ്ടിട്ടുള്ള നമ്ബറില്‍ ഓർഡർ നല്‍കും. ഇതോടെ പിന്നാലെ പണം അയക്കുന്നതിനായി അവർക്ക് ക്യൂആർ കോഡും അയച്ചു നല്‍കും. പണം അയച്ചാല്‍ ഉടൻ തന്നെ ഈ നമ്ബർ ബ്ലോക്ക് ചെയ്യും. പിന്നീട് വസ്ത്രം ലഭിക്കേണ്ട തീയതി കഴിഞ്ഞതോടെയാണ് പലരും തട്ടിപ്പിനിരയായ വിവരം അറിയുന്നതും തന്നെ ബന്ധപ്പെട്ടതും- ആര്യ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസും സൈബർസെല്ലുമായി ബന്ധപ്പെട്ടങ്കിലും ഉത്തരേന്ത്യൻ സംഘങ്ങളാണ് തട്ടിപ്പിന് പിന്നിലെന്നും അതുകൊണ്ട് തന്നെ അവർക്ക് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നുമാണ് പറഞ്ഞത്. ഞങ്ങളുടേതായ രീതിയില്‍ കസ്റ്റമേഴ്സിനെ ബോധവത്കരിക്കാനാണ് പോലീസ് പറഞ്ഞത്. തുടർന്ന് ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാം പേജില്‍ ഒരു വീഡിയോ ചെയ്ത് പോസ്റ്റ്ചെയ്യുകയും ചെയ്തിരുന്നു. ഞങ്ങളുടെ സാരിയെക്കാള്‍ വില ഒരുപാട് കുറച്ചാണ് അവരുടെ വീഡിയോയില്‍ എഡിറ്റ് ചെയ്ത് ചേർക്കുന്നത്. ഇതോടെയാണ് കൂടുതല്‍ ആള്‍ക്കാർ തട്ടിപ്പിന് ഇരയാകുന്നത്. – ആര്യ വ്യക്തമാക്കി.
അതേസമയം ഇരുപത്തിയഞ്ചോളം പേജുകളാണ് കാഞ്ചീവരം എന്ന പേരിലുള്ള ആര്യയുടെ ബൂട്ടീക്കിന്റെ അതേ ലോഗോയും എഡിറ്റ് ചെയ്ത വീഡിയോയുമായി ഇൻസ്റ്റഗ്രാമില്‍ ഉള്ളത്. പല പേജുകളും റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചെങ്കിലും സമാനമായി വീണ്ടും ആരംഭിച്ചിട്ടുണ്ട്. പലരുടേയും അക്കൗണ്ടുകളിലേക്കാണ് പണം പോകുന്നത്. ആള്‍ക്കാർ പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ട് അയക്കുമ്ബോള്‍ അത് മനസിലാക്കാനായി സാധിക്കുമെന്നും ആര്യ പറയുന്നു.
അതേസമയം സാമൂഹിക മാധ്യമങ്ങള്‍ വഴി സമാനമായ നിരവധി തട്ടിപ്പുകള്‍ നടക്കുന്നതായാണ് വിവരം.