കൊല്ലാട് മേഖലയിലെ 4 വാർഡുകളിലായി റോഡുകളുടെ നിർമാണോദ്ഘാടനം ഈ മാസം 20ന് ; തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നു റോഡുകളുടെ നിർമാണത്തിനായി 1.2 കോടി രൂപ അനുവദിച്ചു

Spread the love

കോട്ടയം: എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും കൊല്ലാട് മേഖലയിലെ 4 വാർഡുകളിലായി നിർമ്മിക്കുന്ന റോഡുകളുടെ നിർമാണോദ്ഘാടനം ഈ മാസം 20ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽഎ നിർവഹിക്കും.

വാർഡ്, റോഡിന്റെ പേര്, സമയം, സ്ഥലം, തുക എന്നിവ യഥാക്രമം:
4-ാം വാർഡ് – കല്ലുങ്കൽക്കടവ് പൂവൻതുരുത്ത് – കാട്ടാംപാക്ക് റോഡ്- 2ന്-കിഴക്കേമൂല ജംക്ഷൻ. (30 ലക്ഷം)

20-ാം വാർഡ് – പൂവന്തുരുത്ത് ഗവ.എൽപിഎസ് – ലക്ഷംവീട് കടുവാക്കുളം റോഡ്- 2.30ന് – കുന്നുപള്ളി രാജുവിന്റെ ഭവനം. (20 ലക്ഷം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

23-ാം വാർഡ് – മുണ്ടയ്ക്കൽ തോപ്പിക്കുളം കാലായിക്കവല ദിവാൻപുരം റോഡ്- 3.00ന് – തോപ്പിക്കുളം ജംക്‌ഷൻ. (40 ലക്ഷം)

1, 23 വാർഡുകളെ ബന്ധിപ്പിക്കുന്ന – ദിവാൻകവല കാലായിക്കവല റോഡ് – 3.30ന് കുന്നംപള്ളി റേഷൻ കടയ്ക്ക് സമീപം. (30 ലക്ഷം)