കളിക്കുന്നതിനിടെ സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറി ; കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

Spread the love

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് മരിച്ചത്.

കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ഷീറ്റിന് മുകളിലേക്ക് കയറിയപ്പോഴാണ് അപകടമുണ്ടായത്.

സ്കൂളിൻറെ മുകളിലൂടെ വൈദ്യനായി അപകടകരമായ നിലയിലാണ് പോയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധം നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group