വടക്കൻ കേരളത്തില്‍ മഴ ശക്തം: തൃക്കന്തോട് ഉരുള്‍പൊട്ടി; കുറ്റ്യാടി ചുരത്തിലും കുളങ്ങാടും മലയിലും മണ്ണിടിഞ്ഞു; താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം; പ്രദേശത്ത് പോലീസ് പട്രോളിങ്

Spread the love

കോഴിക്കോട്: വടക്കൻ കേരളത്തില്‍ അതിശക്തമായ മഴ. ജില്ലകളില്‍ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേർട്ടുമാണ്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പ്പൊട്ടി. ഉരുള്‍പൊട്ടലുണ്ടായത് ജനവാസമേഖലയിലല്ല. കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്.

കാസർകോട് ചെറുവത്തൂരില്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചില്‍. മഴ ശക്തമായ സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർ സ്നേഹില്‍ കുമാർ സിങ് നിർദേശം നല്‍കി. അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡുകളില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കലക്ടർ നിർദ്ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂർണ സജ്ജരായിരിക്കാൻ ഫയർ ആൻ്റ് റെസ്ക്യു, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങള്‍ക്കും നിർദ്ദേശം നല്‍കിയിട്ടുണ്ട്. കാലവർഷക്കെടുതികള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വില്ലേജ് ഓഫീസർമാർക്കും നിർദ്ദേശം നല്‍കി.