സ്വാദിഷ്ടമായ മസാല ബ്രെഡ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ; റെസിപ്പി ഇതാ

Spread the love

കോട്ടയം: ബ്രെഡ് ഉപയോഗിച്ച്‌ ഉണ്ടാക്കുന്ന ഒരു പലഹാരമാണ് മസാല ബ്രെഡ്. കുട്ടികള്‍ക്കും മുതിർന്നവർക്കും തയ്യാറാക്കി നല്‍കാവുന്ന മസാല ബ്രെഡ് തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.

ചേരുവകള്‍

ബ്രെഡ്- 8
സവാള- 1
തക്കാളി- 1
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1/2 ടീസ്പൂണ്‍
പച്ചമുളക്- 2
മഞ്ഞള്‍പ്പൊടി- 1/4 ടീസ്പൂണ്‍
മുളകുപൊടി- 1/2 ടീസ്പൂണ്‍
തക്കാളി സോസ്- 3 ടേബിള്‍സ്പൂണ്‍
എണ്ണ- 3 ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്രെഡ് ചെറിയ കഷ്ണങ്ങളായി മുറിക്കുക. ഇനി ഒരു പാൻ അടുപ്പില്‍ വച്ച്‌ മൂന്ന് ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. അതിലേക്ക് അല്‍പ്പം ജീരകം ചേർക്കുക. ഒരു സവാള ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും, രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. സവാളയുടെ നിറം മാറി വരുമ്പോള്‍ ഒരു തക്കാളി കഷ്ണങ്ങളാക്കിയതു ചേർത്ത് വേവിക്കാം. പച്ചക്കറികള്‍ വെന്തു കഴിഞ്ഞ് കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടീസ്പൂണ്‍ മുളകുപൊടി, മൂന്ന് ടേബിള്‍സ്പൂണ്‍ തക്കാളി സോസും ചേർക്കാം. അല്‍പ്പം വെള്ളം ഒഴിച്ച്‌ തിളപ്പിക്കുക. വെള്ളം തിളച്ച്‌ കുറുകി വരുമ്ബോള്‍ കുറച്ച്‌ ഗരം മസാലയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി യോജിപ്പിക്കുക. ഇതിലേക്ക് ബ്രെഡ് കഷ്ണങ്ങള്‍ കൂടി ചേർത്തിളക്കി അടുപ്പില്‍ നിന്നും മാറ്റാം.