
കോട്ടയം: സമൂസയും ജിലേബിയുമൊക്കെ വറുത്തുകോരുന്ന എണ്ണയാണു പ്രധാന വില്ലനെന്നു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നു.
ചുരുക്കം ചിലയിടങ്ങള്‍ ഒഴിച്ചാല്‍ ഒരേ ചട്ടിയില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണയിലാണ് ഇത്തരം പലഹാരങ്ങള്‍ ഏറെയും ഉത്പാദിപ്പിക്കുന്നത്.
പല ബോര്‍മകളിലും അടുക്കളകളിലും എണ്ണ പലഹാരമുണ്ടാകുന്ന വലിയ ചീനച്ചട്ടികള്‍ കഴുകാറേയില്ല. എണ്ണയുടെ അളവ് കുറയുന്നതനുസരിച്ച് വീണ്ടും വീണ്ടും ഒഴിച്ചു കൊടുക്കുക മാത്രമാണ് ചെയ്യുക. പലയിടങ്ങളിലെയും എണ്ണ ആവര്‍ത്തിച്ച് ഉപയോഗിച്ച് കരിനിറത്തിലായിരിക്കും.
കൂടിയ ചൂടില്‍ ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന എണ്ണ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളിലേക്കു വഴി തുറക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പല തരത്തിലുള്ള പലഹാരമുണ്ടാക്കി ബേക്കറികളിലേക്കും ഹോട്ടലുകളിലേക്കും കൊടുക്കുന്ന അടുക്കളകളില്‍ പലതിലും ഒരേ എണ്ണയിലാണ് വിവിധ തരം പലഹാരങ്ങളുണ്ടാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ പലഹാരത്തിന്റെയും പൊട്ടും പൊടിയുമെല്ലാം എണ്ണയില്‍ കിടന്നു കരിഞ്ഞു അടുത്ത ഇനത്തിനൊപ്പം ചേരും. പലഹാര നിര്‍മാണത്തിനായി ഉപയോഗിക്കുന്ന എണ്ണ സംബന്ധിച്ചും ആക്ഷേപങ്ങളേറെ. വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക് അടുത്തതോടെ മിക്കയിടങ്ങളിലും പാം ഓയിലും സൂര്യകാന്തി എണ്ണയുമാണ് ഉപയോഗിക്കുന്നത്.
മാര്‍ക്കറ്റ് വിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ ഇത്തരം എണ്ണ വില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് തട്ടുകടകളില്‍ ഉള്‍പ്പെടെ എണ്ണ വാങ്ങുന്നത്. ഗുണമേന്മ കുറഞ്ഞ മായം കലര്‍ത്തിയ എണ്ണയാണ് ഇത്തരത്തില്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കുന്നത്