ഹേമചന്ദ്രൻ കൊലപാതകം; മൃതദേഹം ഒളിപ്പിക്കുകയും മറവ് ചെയ്യാൻ കൊണ്ടുപോകുകയും ചെയ്ത കാര്‍ കണ്ടെത്തി

Spread the love

വയനാട്: ഹേമചന്ദ്രൻ കൊലപാതക കേസില്‍ ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിക്കുകയും പിന്നീട് മറവ് ചെയ്യാൻ കൊണ്ടുപോകുകയും ചെയ്ത കാർ കണ്ടെത്തി.

video
play-sharp-fill

നൗഷാദിൻ്റെ ഉടമസ്ഥതയിലുള്ള KL 10 AZ 6449 നമ്പർ മാരുതി സിയാസ് കാർ ആണ് അന്വേഷണ സംഘം കണ്ടെത്തിയത്. ശാസ്ത്രീയമായ പരിശോധനകള്‍ക്കൊടുവിലാണ് കാർ കണ്ടെത്താനായത്. മലപ്പുറം ജില്ലക്കാരന് നൗഷാദ് പണയത്തിന് കൊടുത്തിരിക്കുകയായിരുന്നു ഈ കാർ.

വിദേശത്തായിരുന്ന പ്രതി ബെംഗളൂരു വിമാനത്താവളത്തിലിറങ്ങിയതിന് പിന്നാലെയാണ് എമിഗ്രേഷന്‍ വിഭാഗം കസ്റ്റഡിയിലെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസിനെ സംബന്ധിച്ചിടത്തോളം കാർ കണ്ടെത്തല്‍ ഏറെ ശ്രമകരമായിരുന്നു. കാരണം കാറുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നൗഷാദ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല.

കാർ ഫോറെൻസിക്ക് സംഘത്തിന് വിശദമായ പരിശോധനകള്‍ നടത്തുന്നതിനായി കൈമാറും. ഹേമചന്ദ്രന്റെ മൃതദേഹം ഒളിപ്പിച്ച കാറിന്റെ ഡിക്കി പെയിന്റ് അടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതടക്കമുള്ള കാര്യങ്ങളില്‍ പരിശോധനകള്‍ ഉണ്ടാകും.