സ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ (ഐസിസി) പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകള്‍ക്ക് ഇപ്പോഴും ധാരണയില്ല ; എയ്ഡഡ് സ്കൂളുകളില്‍ പോഷ് ആക്‌ട് കമ്മിറ്റി കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ

Spread the love

തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ പോഷ് ആക്‌ട് കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.

പോഷ് ആക്‌ട് (2013) പ്രകാരം അതത് സ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ (ഐസിസി) പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകള്‍ക്ക് ഇപ്പോഴും ധാരണയിസ്ഥാപനങ്ങളിലെ പരാതി നിർവഹണ ആഭ്യന്തര കമ്മിറ്റികളുടെ (ഐസിസി) പ്രവർത്തനങ്ങളെ പറ്റി തൊഴിലുടമകള്‍ക്ക് ഇപ്പോഴും ധാരണയില്ലെന്നും അവർ പറഞ്ഞു. എറണാകുളം ജില്ല കളക്ടറേറ്റില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

പരാതികളുടെ ആധിക്യം കണക്കിലെടുത്ത് എറണാകുളത്തും കോഴിക്കോടും വനിതാ കമ്മീഷന്റെ മേഖലാ ഓഫീസുകളില്‍ കൂടുതല്‍ കൗണ്‍സലർമാരെ നിയമിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും ചെയർപേഴ്സണ്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിലെ എയ്ഡഡ് സ്കൂളുകളില്‍ ആഭ്യന്തര കമ്മിറ്റികളുടെ പ്രവർത്തനം കാര്യക്ഷമമാക്കേണ്ടതുണ്ട്. സർക്കാർ സ്കൂളുകളില്‍ ഈ സമിതിയുടെ പ്രവർത്തനം കൃത്യമായി നടക്കുന്നുണ്ട്. എയ്ഡഡ് സ്കൂളുകളില്‍ സ്ഥിതി ഇതല്ല. പൊതുവില്‍ അധ്യാപികമാരാണ് പരാതികളുമായി കമ്മിറ്റികളെ സമീപിക്കുന്നത്. പലപ്പോഴും പരാതി കേള്‍ക്കുന്നത് പുറമെ നിന്നുള്ള അംഗത്തിന്റെ സാന്നിധ്യത്തില്‍ അല്ല. ഇത് ആത്യന്തികമായി വിദ്യാർത്ഥികളെ ബാധിക്കുന്ന വിഷയമാണെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സണ്‍ പറഞ്ഞു.

തിരുവനന്തപുരം ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പരാതി ലഭിക്കുന്ന ജില്ല എറണാകുളമാണ്. ഗാർഹിക ചുറ്റുപാടുകളില്‍നിന്നുള്ള പരാതികളാണ് അധികവും. പല ജില്ലകളിലും ഗാർഹിക പീഡന പരാതികളുമായി എത്തുന്ന സ്ത്രീകള്‍ക്ക് ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസേഴ്സിൻ്റെ സേവനം കാര്യക്ഷമമായി ലഭ്യമാകുന്നില്ല. ഇവർ അവരുടെ അധികാരം കൃത്യമായി ഉപയോഗിച്ച്‌ പരാതിയുമായി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും ഉറപ്പുവരുത്തണമെന്ന് ചെയർപേഴ്സണ്‍ നിർദ്ദേശിച്ചു.

കമ്മീഷൻ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമൻ മത്തായി, ഇന്ദിര രവീന്ദ്രൻ, അഡ്വക്കേറ്റ് പാനല്‍ അംഗമായ അഡ്വ. സ്മിത ഗോപിനാഥ് തുടങ്ങിയവർ പങ്കെടുത്തു.