
കോട്ടയം: ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ഒരുപോലെ കഴിക്കാനായി തിരഞ്ഞെടുക്കുന്ന വിഭവങ്ങളില്‍ ഒന്നാണ് ഓട്സ് ഐറ്റംസ്.
എന്നാല്‍ ഓട്സ് കൊണ്ടൊരു സ്മൂത്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓട്‌സ് – 1/2 കപ്പ്
ആപ്പിള്‍ – 1/2 കപ്പ്
ചെറുപഴം – 1/2 കപ്പ്
ഈന്തപ്പഴം – 3 എണ്ണം
ബദാം – 4 എണ്ണം
ചൂടു വെള്ളം – 1 കപ്പ്
ഇളം ചൂടുള്ള പാല്‍- 1 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഓട്‌സ്, മുറിച്ചുവെച്ച ആപ്പിള്‍ ,ചെറുപഴം, കുരു കളഞ്ഞ ഈന്തപ്പഴം, ബദാം എന്നിവ എടുത്തുവെയ്ക്കുക. ശേഷം ഇതിലേയ്ക്ക് ഒരു കപ്പ് നല്ല ചൂടുള്ള വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിച്ച് 10 മിനിറ്റ് വെയ്ക്കണം. ശേഷം ഈ മിശ്രിതത്തെ ഒരു മിക്‌സി ജാറിലേക്ക് മാറ്റി നന്നായി അരച്ചെടുക്കണം. ഇതിലേയ്ക്ക് ഇളം ചൂടുള്ള പാല്‍ ചേര്‍ത്ത് ഒരിക്കല്‍ കൂടി അടിച്ചെടുക്കാം. സ്മൂത്തി തയ്യാർ.