
ലോർഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ പൊരുതി തോറ്റു.
ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ 22 റണ്‍സിനാണ് ഇന്ത്യയുടെ പരാജയം.
സ്കോർ: ഇംഗ്ലണ്ട് 387, 192. ഇന്ത്യ 387, 170. ജയത്തോടെ പരമ്ബരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലെത്തി.
രവീന്ദ്ര ജഡേജയും വാലറ്റവും പോരാടിയെങ്കിലും ജയത്തിനരികെ വീണു. 61 റണ്‍സ് നേടി പുറത്താകാതെ നിന്ന ജഡേജയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. നാലാംദിനം കളി അവസാനിപ്പിക്കുമ്പോള്‍ 58 റണ്‍സിന് നാലു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഞ്ചാം ദിനത്തില്‍ 112 റണ്‍സ് ചേര്‍ക്കുന്നതിനിടെ ബാക്കി അഞ്ചു വിക്കറ്റുകള്‍ കൂടി വീണു. ഒൻപതാം വിക്കറ്റില്‍ 35 റണ്‍സിന്‍റെ കൂട്ടിക്കെട്ടാണ് ബുംറയും ജഡേജയും ചേര്‍ന്നുണ്ടാക്കിയത്. പിന്നീടെത്തിയ സിറാജ് 30 പന്ത് പിടിച്ചുനിന്നെങ്കിലും ഒടുവില്‍ ഷുഐബ് ബഷീറിന് മുന്നില്‍ കീഴടങ്ങി.