
തിരുവനന്തപുരം: കാണാതായ നെയ്യാർഡാം സ്വദേശിയായ മദ്ധ്യവയസ്കയെ തിരുനെല്‍വേലിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
ഇവർ പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിൻ രാജിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പീഡനത്തിനുശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുനെല്‍വേലിയിലെ ആളൊഴിഞ്ഞ പറമ്പില്‍ ഇന്നലെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. പരിശോധനയില്‍ നെയ്യാർഡാം സ്വദേശിനിയുടെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് കേരള പൊലീസിന് വിവരം കൈമാറിയത്. ഈ മാസം ഒന്നിനാണ് ഇവരെ കാണാതായത്.