വായ്നാറ്റം കാരണം സംസാരിക്കാൻ നാണക്കേടാണോ? എന്തൊക്കെ ചെയ്തിട്ടും വായ്നാറ്റം മാറുന്നില്ലേ? എന്നാൽ ഈ കാര്യങ്ങളൊന്നു ചെയ്‌തു നോക്കൂ

Spread the love

ആരോടെങ്കിലും സംസാരിക്കുമ്പോഴോ, അല്ലെങ്കിൽ ഉറക്കെ എന്തെങ്കിലും കാര്യങ്ങൾ പറയുമ്പോഴോ നിങ്ങളുടെ കൂടെയുള്ളവർ പെട്ടെന്ന് നിങ്ങളില്‍ നിന്ന് അകന്നു മാറുകയോ കൈകള്‍ മൂക്കിനോട് അടുപ്പിക്കുകയോ ചെയ്യാറുണ്ടോ?

video
play-sharp-fill

അങ്ങനെയെങ്കില്‍, നിങ്ങള്‍ക്ക് വായ്നാറ്റമുണ്ടെന്നാണ് അർത്ഥം. ഒട്ടുമിക്ക ആളുകളിലും പ്രായഭേദമന്യേ കണ്ടുവരുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് വായ്‌നാറ്റം. ഇതുമൂലം പലരുടെയും ആത്മവിശ്വാസം തന്നെ ഇല്ലാതാകുന്നു. കൂടാതെ ഇത് ഒരാളെ മാനസികമായി തളർത്താൻ വരെ സാധ്യതയുണ്ട്. വായ്നാറ്റം പലവിധ കാരണങ്ങള്‍ കൊണ്ട് ഉണ്ടാകാം.

ദൈനംദിന ശീലങ്ങള്‍:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെയും വൈകുന്നേരവും പല്ല് തേയ്ക്കാതിരിക്കുക. ഭക്ഷണം കഴിച്ചതിനുശേഷം വായ് കഴുകാതിരിക്കുക. ചായയോ കാപ്പിയോ കുടിച്ചതിന് വെള്ളം കുടിക്കാതിരിക്കുക.

ദന്ത സംരക്ഷണം:

പല്ല് തേക്കുകയും നാവ് വൃത്തിയാക്കുകയും ചെയ്യാതിരിക്കുക. വായ്‌നാറ്റം ഇല്ലാതാക്കാൻ നിരവധി അത്ഭുതകരമായ വീട്ടുവൈദ്യങ്ങളുണ്ട്. ജീരകം, ഗ്രാമ്ബൂ, പുതിന, തുളസി തുടങ്ങിയ നിരവധി ചേരുവകള്‍ വായ്‌നാറ്റം ഇല്ലാതാക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇവയില്‍ ഏറ്റവും മികച്ചത് ഏലയ്ക്കയാണ്. വായ്‌നാറ്റത്തിന് ഉത്തമമായ ഒരു പരിഹാരമായി ഏലയ്ക്ക പലരും ശുപാർശ ചെയ്യുന്നു.

ഭക്ഷണശീലങ്ങള്‍:

പച്ച വെളുത്തുള്ളിയും ഉള്ളിയും ധാരാളം കഴിക്കുക. ഈ ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകും.

ഏലയ്ക്ക എങ്ങനെ ഉപയോഗിക്കാം

ഏലയ്ക്ക എടുത്ത് പൊട്ടിച്ച്‌, കുറച്ചു നേരം വായിലിട്ട് ചവച്ച ശേഷം തുപ്പിക്കളയാം. ഇത് തല്‍ക്ഷണം ഉന്മേഷം നല്‍കും.

ഗാർഗിള്‍ ചെയ്യുക:

കുറച്ച്‌ ഏലയ്ക്ക വെള്ളത്തില്‍ തിളപ്പിക്കുക. വെള്ളം തണുത്തുകഴിഞ്ഞാല്‍ ഗാർഗിള്‍ ചെയ്ത് തുപ്പുക. ഇത് വായ്‌നാറ്റം ഉടനടി ഇല്ലാതാക്കാൻ സഹായിക്കും.

ചായയില്‍ ചേർക്കുക:

ചായയില്‍ ഏലയ്ക്ക ചേർത്ത് കുടിക്കാം. ഇത് വായ്‌നാറ്റം അകറ്റാൻ സഹായിക്കും.