
പത്തനംതിട്ട: ചരക്കു നീക്കത്തിനു മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നും ആളുകൾ കയറരുതെന്നും കർശന ഹൈക്കോടതി നിർദേശം നിൽക്കേ എഡിജിപി എം.ആർ അജിത്കുമാർ ട്രാക്ടറിൽ സന്നിധാനത്തെത്തിയത് വിവാദത്തിലായി.
ഇതു സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് കൈമാറിയെന്നാണു സൂചന. ട്രാക്ടർ യാത്രയെക്കുറിച്ച് ശബരിമല സ്പെഷൽ കമ്മിഷണർ ദേവസ്വം വിജിലൻസിനോട് റിപ്പോർട്ട് തേടി. ശനിയാഴ്ച രാത്രി പമ്പയിൽനിന്ന് സന്നിധാനത്തേക്കും തിരിച്ചും ട്രാക്ടറിൽ യാത്ര ചെയ്തു എന്നാണ് സൂചന. ക്യാമറകൾ ഇല്ലാത്ത ഭാഗത്ത് നിന്നാണ് ട്രാക്ടറിൽ കയറിയത്. റിപ്പോർട്ട് കിട്ടിയ ശേഷം സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയെ വിവരമറിയിക്കും.