സുഹൃത്തിനൊപ്പം രാവിലെ വാടക വീട്ടിലെത്തി ഉറങ്ങാൻ കിടന്നു, ഉച്ചയായിട്ടും എഴുന്നേറ്റില്ല ; കോഴിക്കോട് ഈങ്ങാപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

കോഴിക്കോട് :ഈങ്ങാപ്പുഴയില്‍ ഹോട്ടല്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി സ്വദേശി സാബു പൈലിയാണ് മരിച്ചത്.

രാവിലെ അഞ്ചുമണിയോടെ ഇയാളും സുഹൃത്തും വാടക മുറിയില്‍ എത്തിയതായിരുന്നു. എട്ടരയോടെ ഇരുവരും ഉറങ്ങാൻ കിടന്നെങ്കിലും ഉച്ചയായിട്ടും ഉണരാതിരുന്നപ്പോഴാണ് സംശയം തോന്നിയ സുഹൃത്ത് മറ്റുള്ളവരെ വിവരമറിയിച്ചത്. മറ്റ് ജീവനക്കാരൻ വന്ന് വിളിച്ചപ്പോഴും അനക്കമുണ്ടായിരുന്നില്ല. തുടർന്ന് ഹോട്ടല്‍ ഉടമ സ്ഥലത്തെത്തി ഡോക്ടറെ വിളിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

വിവരമറിയിച്ചതിനെത്തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ഇയാള്‍ അസുഖബാധിതനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക പരിശോധനയില്‍ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുല്‍ത്താൻബത്തേരിയിലുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ അസിസ്റ്റന്റ് മാനേജരായിട്ട് ജോലി ചെയ്ത വരികയായിരുന്നു സാബു പൈലി. സംഭവമറിഞ്ഞ ഇയാളുടെ കുടുംബം സ്ഥലത്തെത്തിയിട്ടുണ്ട്.