
വൈക്കം: അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10-ന് വൈക്കം മൈനർ ഇറിഗേഷൻ ഓഫിസിന് മുന്നിൽ മാർച്ചും ധർണയും സംഘടിപ്പിക്കും. സിപിഐ മണ്ഡലം സെക്രട്ടറി എം.ഡി.ബാബുരാജ് ഉദ്ഘാടനം ചെയ്യും.
കെവി കനാലില്‍ ചെളിയും മാലിന്യങ്ങളും പോളയും അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ്. വെച്ചൂർ, തലയാഴം, കല്ലറ, ഉദയനാപുരം തലയോലപ്പറമ്പ് പഞ്ചായത്തുകളില്‍ ഇറിഗേഷൻ വകുപ്പിനു കീഴില്‍ വരുന്ന തോടുകളിലും ഇതേ സ്ഥിതി തുടരുകയാണ്. ഇതുമൂലം നെൽക്കർഷകർ കടുത്ത ആശങ്കയിലാണ്.
നിരവധി നിവേദനങ്ങൾ നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്ന സാഹചര്യത്തിലാണ് സമരമെന്ന തീരുമാനത്തിലെത്തിയതെന്ന് കിസാൻ സഭ, വൈക്കം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.വി. പവിത്രൻ, സെക്രട്ടറി കെ.കെ. ചന്ദ്രബാബു എന്നിവർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group