
തൃശ്ശൂർ: ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇ-മാലിന്യങ്ങളുടെ അവശിഷ്ടങ്ങള്‍ ശേഖരിക്കാൻ ക്ലീൻ കേരളയുടെ പദ്ധതി തൃശ്ശൂരിലും കോട്ടയത്തും നടപ്പിലാക്കുന്നു. ഈ മാസം 15 മുതല്‍ 31വരെ കോർപറേഷനിലും നഗരസഭകളിലും ശേഷം ഗ്രാമങ്ങളിലും ഇ-മാലിന്യശേഖരണം നടത്തും.
ഇ-മാലിന്യ ശേഖരണത്തിനായി ഹരിത കര്‍മ സേന വീടുകളിലെത്തും. സാധാരണ ആക്രിക്കടക്കാര്‍ നല്‍കുന്നതിനെക്കാള്‍ ഉചിതമായ വില നൽകും. തദ്ദേശ സ്ഥാപനങ്ങള്‍, ശുചിത്വ മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ശേഖരണ ഡ്രൈവ് സംഘടിപ്പിക്കുന്നത്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ഇ-മാലിന്യ ശേഖരണം നടത്തുന്നതാണ് ലക്ഷ്യം.
ഇ-മാലിന്യത്തിന് തുല്യമായ വില കിലോഗ്രാമിന് നൽകപ്പെടും. രസീത് നൽകുകയും ഉടൻ പണം നൽകുകയും ചെയ്യും. ഫെബ്രുവരിയില്‍ തൃശൂരിലും കോട്ടയത്തും പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി വിജയിച്ചതോടെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തൃശൂരിലെ എരുമപ്പെട്ടി, തെക്കുംകര പഞ്ചായത്തുകൾ, വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലാണ് ആദ്യഘട്ട പരീക്ഷണം നടന്നത്. ‘നമ്മുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കാം’ എന്ന ആശയം ഉയർത്തി ഇ.പി.ആർ ക്രൈഡിറ്റ് രീതിയിലാണ് ഇ-മാലിന്യ ശേഖരണം. പദ്ധതിയുടെ പ്രധാന നടത്തിപ്പു ചുമതല തദ്ദേശവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ക്ലീൻ കേരള കമ്പനിയാണ് വഹിക്കുന്നത്.