നിങ്ങൾ ദിവസവും 30 കിമീ കാർ ഓടിക്കാറുണ്ടോ? പെട്രോളോ അതോ ഡീസൽ കാറാണോ നിങ്ങൾക്ക് മെച്ചം? ഇതാ അറിയേണ്ടതെല്ലാം

Spread the love

തിരുവനന്തപുരം: ന്ത്യയിൽ ഒരു കാർ വാങ്ങുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം പെട്രോൾ വാങ്ങണോ ഡീസൽ വാങ്ങണോ എന്നതായിരിക്കും. പ്രത്യേകിച്ച് നിങ്ങളുടെ ദൈനംദിന ഓട്ടം ഏകദേശം 30 കിലോമീറ്റർ മാത്രം ആണെങ്കിൽ. നിങ്ങൾക്കും ഇതിനെക്കുറിച്ച് ആശയക്കുഴപ്പമുണ്ടെങ്കിൽ, ഇന്ധനച്ചെലവിനെ അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ഒരു വിശദീകരണം ഇതാ. ഈ വിശദീകരണം സൂക്ഷ്‍മമായി പരിശോധിക്കുന്നത് വഴി ഏത് കാർ നിങ്ങൾക്ക് വിലകുറഞ്ഞതും പ്രയോജനകരവുമാണെന്ന് നിങ്ങൾക്ക് മനസിലാക്കാൻ കഴിയും.

മൈലേജിനെ അടിസ്ഥാനമാക്കിയുള്ള ദൈനംദിന ഉപഭോഗം

ഡീസൽ കാറിന്റെ മൈലേജ് ലിറ്ററിന് 20 കിലോമീറ്ററും പെട്രോൾ കാറിന്റെ മൈലേജ് ലിറ്ററിന് 15 കിലോമീറ്ററും ആണെന്ന് നമുക്ക് കണക്കുകൂട്ടാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡീസൽ കാർ: 30 ÷ 20 = 1.5 ലിറ്റർ/ദിവസം

പെട്രോൾ കാർ: 30 ÷ 15 = 2 ലിറ്റർ/ദിവസം

പ്രതിമാസ ഉപഭോഗം (30 ദിവസത്തേക്ക്)

ഡീസൽ കാർ: 1.5 × 30 = 45 ലിറ്റർ/മാസം

പെട്രോൾ കാർ: 2 × 30 = 60 ലിറ്റർ/മാസം

വാർഷിക ഇന്ധന ഉപഭോഗം

ഡീസൽ കാർ: 45 × 12 = 540 ലിറ്റർ/വർഷം

പെട്രോൾ കാർ: 60 × 12 = 720 ലിറ്റർ/വർഷം

ഇന്ധനച്ചെലവ്

(ഡീസൽ ലിറ്ററിന് 90 രൂപയും പെട്രോളിന് 100 രൂപയും ആണെന്ന് കരുതുക)

ഡീസൽ കാറിന്‍റെ വാർഷിക ചെലവ്: 540 × ₹90 = ₹48,600

പെട്രോൾ കാറിന്‍റെ വാർഷിക ചെലവ്: 720 × ₹100 = ₹72,000

ഡീസൽ കാറിൽ നിന്നുള്ള വാർഷിക ലാഭം: ₹72,000 – ₹48,600 = ₹23,400

സാധാരണയായി, ഒരു ഡീസൽ കാറിന്റെ വില അതിന്‍റെ പെട്രോൾ വേരിയന്റിനേക്കാൾ ഏകദേശം 1.6 ലക്ഷം രൂപ കൂടുതലാണ്. അത്തരമൊരു സാഹചര്യത്തിൽ, ഒരു ഡീസൽ കാർ വാങ്ങുന്നതിനുള്ള ചെലവ് വീണ്ടെടുക്കാൻ എത്ര സമയമെടുക്കും എന്ന് കണക്കുകൂട്ടി നോക്കാം.

1,60,000 ÷ ₹23,400 = 6.8 വർഷം

എന്തായിരിക്കണം തീരുമാനം?

ഏഴ് വർഷമോ അതിൽ കൂടുതലോ കാർ സൂക്ഷിക്കാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഡീസൽ കാർ ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യും. എന്നാൽ അഞ്ച്-ആറ് വർഷത്തിനുള്ളിൽ കാർ മാറ്റിസ്ഥാപിക്കാൻ പദ്ധതിയിടുകയാണെങ്കിൽ, പെട്രോൾ വേരിയന്റ് വിലകുറഞ്ഞതും ബുദ്ധിപരവുമായ ഓപ്ഷനായിരിക്കും.