
ചെന്നൈ : അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു
1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം.
അനുമതിയില്ലാതെ പാട്ടില്‍ മാറ്റങ്ങള്‍ വരുത്തിയതും പകര്‍പ്പവകാശ ലംഘനമാണ് എന്ന് ഇളയരാജ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെയും തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ സിനിമാ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയിച്ചിട്ടുണ്ട്. തന്റെ ഗാനങ്ങള്‍ വേദിയില്‍ പാടരുന്നത് എന്ന് ആവശ്യപ്പെട്ട് പല പ്രമുഖ ഗായകര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചതും വിവാദമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മിസിസ് ആൻഡ് മിസ്റ്റര്‍ സിനിമ സംവിധാനം ചെയ്‍തതത് നടി വനിതാ വിജയകുമാറാണ്. വനിത വിജയകുമാറിന്റെ മകള്‍ ജോവിക വിജയകുമാറാണ് സിനിമ നിര്‍മിച്ചത്.
കമല്‍ഹാസനും ഉര്‍വശിയും അഭിനയിച്ച ഹിറ്റ് ചിത്രം ആണ് മൈക്കള്‍ മദന കാമരാജൻ. ഇളയരാജ ആയിരുന്നു സംഗീത സംവിധാനം.