
ചെന്നൈ: സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി എംകെ സ്റ്റാലിൻ സർക്കാർ. നാല് മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിൻ്റെ ഈ പുതിയ നീക്കം.
ജെ. രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, പി. അമുദാ, ധീരജ് കുമാർ എന്നിവരാണ് പുതുതായി ഔദ്യോഗിക വക്താക്കളായി നിയമിതരായ ഐഎഎസ്. ഉദ്യോഗസ്ഥർ. സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാൻ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. തുടർന്ന്, ഇവർ മാധ്യമങ്ങളെ കണ്ട് വിവരങ്ങൾ കൈമാറണം.
സർക്കാരിൻ്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സുതാര്യതയും വേഗതയും ഉറപ്പാക്കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും പൊതുജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് സ്റ്റാലിൻ സര്‍ക്കാര്‍ കരുതുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group