
വാഷിങ്ടണ്‍: 142 കോടി ഇന്ത്യക്കാരുടെ പ്രതീക്ഷയുടെ ചിറകേറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയ (ഐഎസ്‌എസ്) വ്യോമസേനാ ഗ്രൂപ് ക്യാപ്റ്റൻ ശുഭാംശു ശുക്ല 18 ദിവസത്തെ ശൂന്യാകാശ വാസത്തിനുശേഷം തിങ്കളാഴ്ച ജന്മഗ്രഹമായ ഭൂമിയിലേക്ക് തിരിക്കും.
26 മണിക്കൂർ യാത്രയ്ക്കുശേഷം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ പേടകം കാലിഫോർണിയാ തീരത്തിനടുത്ത് ശാന്തസമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ ചെയ്യും. അതിനുശേഷം യാത്രികരെ പേടകത്തില്‍ നിന്ന് പുറത്തെത്തിച്ച് ബോട്ടുകളില്‍ പുനരധിവാസകേന്ദ്രത്തിലേക്ക് കൊണ്ടുപോകും. ഭൂഗുരുത്വവുമായി പൊരുത്തപ്പെടുന്നതിനായി ഏഴുദിവസം ശുക്ല അവിടെയായിരിക്കും.
ശുഭാംശുവാണ് മിഷൻ പൈലറ്റ്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണ്‍ (യുഎസ്), മിഷൻ സ്പെഷ്യലിസ്റ്റുകളായ സ്ലാവോസ് ഉസ്നൻസ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ആക്സിയം-4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായറാഴ്ച വൈകീട്ട് എക്സ്പെഡിഷൻ 73 ദൗത്യത്തിന്റെ ഭാഗമായി നിലയത്തിലുള്ള മറ്റ് ഏഴ് ശാസ്ത്രജ്ഞർ നാല്‍വർസംഘത്തിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. ദൗത്യത്തിന്റെ മടക്കത്തിന് മുന്നോടിയായി ആറ് രാജ്യങ്ങളില്‍നിന്നുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇവർ നേരത്തേ സംഘാംഗങ്ങള്‍ക്ക് ഗംഭീര വിരുന്നും നല്‍കിയിരുന്നു. വിരുന്നില്‍ മാമ്പഴം കൊണ്ടുള്ള മറാത്തിവിഭവമായ ആംറാസും കാരറ്റ് ഹല്‍വയും ഉണ്ടായിരുന്നു.