
തൃശൂർ: മദ്യലഹരിയില്‍ കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറില്‍ കയറിയ യുവാവിന് ഗുരുതര പരിക്ക്.
ഞായറാഴ്ച വൈകിട്ട് 6.30 ഓടെ ഗുരുവായൂരിലാണ് സംഭവം. കിഴക്കേനട മഞ്ജുളാലിന് സമീപമുള്ള ട്രാന്‍ഫോര്‍മറിലാണ് പ്രദേശത്ത് താമസിക്കുന്ന രമേഷ് ആണ് ട്രാൻസ്ഫോർമാരില്‍ കയറിയത്.
സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയില്‍ ആണെന്നാണ് വിവരം. തെറിച്ചു വീണയാളെ പൊലീസെത്തി ആക്ട്സിൻ്റെ ആംബുലൻസില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ നിന്ന് തൃശൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group