ജൂലൈ ഒൻപതിലെ അഖിലേന്ത്യ പണിമുടക്കിൽ കെഎസ്‌ആര്‍ടിസിക്ക് നഷ്ടം 4.70 കോടി രൂപ; ആറുമാസത്തെ ശമ്പള വിതരണം അവതാളത്തിലാകുമെന്ന് വിലയിരുത്തല്‍

Spread the love

തിരുവനന്തപുരം: ഇക്കഴിഞ്ഞ അഖിലേന്ത്യ പണിമുടക്കില്‍ കെഎസ്‌ആർടിസിക്ക് നഷ്ടം 4.70 കോടി രൂപ.

ടിക്കറ്റ്, ടിക്കറ്റേതര വരുമാനമുള്‍പ്പെടെ ആകെ ലഭിച്ച വരുമാനം 1.83 കോടി രൂപ മാത്രമാണ്.
ശമ്പളവും ഡീസലും വായ്പാ തിരിച്ചടവും പെൻഷൻ ആനുകൂല്യങ്ങളും ഉള്‍പ്പെടെയുള്ള ചെലവ് 6.46 കോടി രൂപയാണ്. നഷ്ടം 4.70 കോടി രൂപ. ആറു മാസത്തെ ശമ്പളവിതരണത്തെ ഈ നഷ്ടം ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ജൂലൈ ഒൻപതി ട്രേഡ് യൂണിയനുകള്‍ നടത്തിയ അഖിലേന്ത്യ പണിമുടക്കില്‍ കെഎസ്‌ആർടിസിയിലെ ഭൂരിഭാഗം തൊഴിലാളികളും പങ്കാളികളായിരുന്നു. പല ഡിപ്പോകളിലും സർവീസിനിറങ്ങിയ ബസുകള്‍ തടഞ്ഞു. കെഎസ്‌ആർടിസി സർവീസ് നടത്തുമെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ വാക്കുകള്‍ തൊഴിലാളികള്‍ തള്ളി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പണിമുടക്കിന്റെ ഭാഗമായതോടെ കെഎസ്‌ആർടിസുടെ ദിവസവരുമാനത്തില്‍ ഇടിവ് സംഭവിച്ചു. ജൂണ്‍ ഒൻപതിന് ആകെ ലഭിച്ച വരുമാനം 1.83 കോടി.