മകളെ കുളിപ്പിക്കുന്നതിനിടെ കുളിമുറിയുടെ ജനലിൽ മൊബൈൽ ഫോൺ;ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു; സിസിടിവിയിൽ കുടുങ്ങി മലയാളി ബെംഗളൂരുവിൽ പിടിയിൽ

Spread the love

ബെംഗളൂരു: ബെംഗളൂരുവിൽ 8 വയസ്സുള്ള മകളെ അമ്മ കുളിപ്പിക്കുന്നതിന്റെ വിഡിയോ ഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ച മലയാളി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ചന്നസന്ദ്രയിൽ താമസിക്കുന്ന ഹാജി മൊയ്നുദീനെയാണ് (24) അറസ്റ്റു ചെയ്തത്. മകളെ കുളിപ്പിക്കുന്നതിനിടെ കുളിമുറിയുടെ ജനലിൽ മൊബൈൽ ഫോൺ ശ്രദ്ധയിൽപെട്ട അമ്മ ഒച്ചവച്ചു.

video
play-sharp-fill

ഈ സമയം യുവാവ് മൊബൈലുമായി ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഹാജി മൊയ്നുദീനാണു വിഡിയോ ചിത്രീകരിച്ചതെന്നു വ്യക്തമായി.