
കോട്ടയം: നഷ്ടപ്പെട്ട 75ലധികം മൊബൈൽ ഫോണുകൾ വീണ്ടെടുത്ത് കോട്ടയം സൈബർ പോലീസ്. സൈബർ പോലീസ്, സൈബർ സെൽ ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ ക്യാമ്പയിൻ വഴിയാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.
നഷ്ടപ്പെട്ട ഫോണുകളുടെ വിതരണ ഉദ്ഘാടനം നാളെ (14.07. 2025) രാവിലെ 10. 30 മണിക്ക് ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറിൽ അദ്ദേഹം നിർവഹിക്കും.