വീണ്ടുമെത്തി ചക്ക കൊതിയൻ..! കൃഷിയിടങ്ങളും ജനവാസ മേഖലയും കീഴടക്കി ചക്കക്കൊമ്പൻ; ചിന്നക്കനാലില്‍ പൊറുതിമുട്ടി കര്‍ഷകര്‍

Spread the love

തൊടുപുഴ: ചക്കയുടെ കാലമായതോടെ ജനവാസ മേഖലയില്‍ ചക്കകൊമ്പന്റെ സ്വൈരവിഹാരം.

ചക്കക്കൊമ്പനൊപ്പം മറ്റ് കാട്ടാനക്കൂട്ടങ്ങളും ജനവാസ മേഖലയില്‍ സജീവം. ചക്കകള്‍ വ്യാപകമായി ആന താഴെയിടുന്നുണ്ട്. ഇതിനൊപ്പം പ്രദേശത്തെ പലരുടേയും കൃഷികളും വലിയ തോതിലാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി കോഴിപന്നകുടി സ്വദേശി രാജാറാമിന്റെ കൃഷിയിടത്തില്‍ എത്തിയ ചക്കക്കൊമ്പൻ പ്ലാവില്‍ നിന്നു ചക്ക പറിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു. വളർത്തുനായ കുരച്ചു ചാടിയെങ്കിലും ആന പിൻവാങ്ങിയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group