
കൊച്ചി: ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴിലുള്ള ഹോമി ബാബ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ വിവിധ വകുപ്പുകളില്‍ ജോലി നേടാന്‍ അവസരം.
അറ്റന്‍ഡന്റ്, ഹെല്‍പ്പര്‍ തസ്തികകളിലാണ് നിയമനം. താല്പര്യമുള്ളവര് ജൂലൈ 20ന് മുന്‍പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
തസ്തിക &ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടാറ്റ മെമ്മോറിയല്‍ സെന്ററിന് കീഴിലുള്ള ഹോമി ബാബ കാന്‍സര്‍ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്ററില്‍ അറ്റന്‍ഡന്റ്, ഹെല്‍പ്പര്‍ റിക്രൂട്ട്മെന്റ്.
ജോലി സ്ഥലം: Homi Bhabha Cancer Hospital & Research Centre, New Chandigarh, Punjab / Homi Bhabha Cancer Hospital, Sangrur
അറ്റന്‍ഡര്‍: 15 ഒഴിവ്
ഹെല്‍പ്പര്‍: 15 ഒഴിവ്
പ്രായപരിധി
രണ്ട് തസ്തികകളിലേക്കും 25 വയസിനുള്ളില്‍ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത
അറ്റന്‍ഡന്റ്
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം.
ഫയലിങ്, റെക്കോര്‍ഡിങ്, ഫോട്ടോകോപ്പി മെഷീന് വര്‍ക്കിങ്, ഓഫീസ് വര്‍ക്ക് എന്നിവയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം.
ഹെല്‍പ്പര്‍
അംഗീകൃത ബോര്‍ഡിന് കീഴില്‍ പത്താം ക്ലാസ് വിജയം.
മെയിന്റനന്‍സ്, ഐസിയു, ലബോറട്ടറി എന്നിവയിലേതെങ്കിലും മേഖലയില്‍ ഒരു വര്‍ഷത്തെ ജോലി പരിചയം അഭികാമ്യം.
ശമ്പളം
അറ്റന്‍ഡന്റ് = 18,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. പുറമെ മറ്റ് അലവന്‍സുകളും അനുവദിക്കും.
ഹെല്‍പ്പര്‍: 18,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കും. പുറമെ മറ്റ് അലവന്‍സുകളും അനുവദിക്കും.
അപേക്ഷ
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷ നല്‍കണം. സെന്ററിന്റെ കരിയര്‍ പേജില്‍ വിശദമായ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്. അത് വായിച്ച് സംശയങ്ങള്‍ തീര്‍ക്കുക. ശേഷം തന്നിരിക്കുന്ന Apply Now ബട്ടണ്‍ ഉപയോഗിച്ച് നേരിട്ട് അപേക്ഷ നല്‍കാം.
അപേക്ഷ ഫീസായി 300 രൂപ അടയ്ക്കണം. എസ്.സി, എസ്.ടി, വനിതകള്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്മാര് എന്നിവര്‍ക്ക് അപേക്ഷ ഫീസ് നല്‍കേണ്ടതില്ല.