നേവിയില്‍ സിവിലിയൻ സ്റ്റാഫ്; 1097 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; ആകര്‍ഷകമായ ശമ്പളം

Spread the love

ഡൽഹി: ഇന്ത്യൻ നേവിയുടെ വെസ്റ്റേണ്‍, ഈസ്റ്റേണ്‍, സതേണ്‍, ആൻഡമാൻ ആൻഡ് നിക്കോബാർ കമാൻഡുകളില്‍ ഗ്രൂപ്പ് ബി, സി തസ്തികകളിലായി 1097 നേവല്‍ സിവിലിയൻ സ്റ്റാഫ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET-01/2025) മുഖേനയാണു തിരഞ്ഞെടുപ്പ്. 18 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വെബ് സൈറ്റ്: www.joinindiannavy.gov.in, www.indiannavy.nic.in

തസ്തിക, യോഗ്യത, പ്രായം, ശമ്ബളം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാഫ് നഴ്‌സ്: പത്താം ക്ലാസ്- അംഗീകൃത ഹോസ്പ്പിറ്റലില്‍ നഴ്സ് ആയി പരിശീലന സർ ട്ടിഫിക്കറ്റ്, നഴ്‌സിങ് ആൻഡ് മിഡ്വൈഫറി റജിസ്‌ട്രേഷൻ, 45 വയസ് കവിയരുത്, 44,900-1,42,400 രൂപ.

ചാർജ്മാൻ (നേവല്‍ ഏവിയേഷൻ): ആർമി നേവി/എയർ ഫോഴ്സില്‍ 7 വർഷ സർവിസുള്ള പെറ്റി ഓഫിസർ റാങ്കിലുള്ളവർ അല്ലെങ്കില്‍ എയ്‌റോനോട്ടിക്കല്‍/ഇലക്‌ട്രിക്കല്‍/മെക്കാനിക്കല്‍/ടെലികമ്യൂണിക്കേഷൻ/ഓട്ടമൊബൈല്‍ എൻജിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർ അല്ലെങ്കില്‍ പത്താം ക്ലാസും അപ്രൻറിസ്ഷിപ്പും ബന്ധപ്പെട്ട ട്രേഡില്‍ 5 വർഷ പരിചയവും, 8-30 , 35,400-1,12,400 രൂപ.

ചാർജ്മാൻ (അമ്യൂണിഷൻ വർക്‌ഷോപ്): ബി.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ് അല്ലെങ്കില്‍ കെമിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (മെക്കാനിക്): മെക്കാനിക്കല്‍/ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/പ്രൊഡക്ഷൻ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം, 30 കവിയരുത്, 35.400-1.12,400 രൂപ.

ചാർജ്മാൻ (അമ്യൂണിഷൻ ആൻഡ് എക്‌സ്‌പ്ലോസീവ്): കെമിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ, 2 വർഷ പരിചയം, 30 കവിയരുത്, 35,400-1,12,400 രൂപ.

ചാർജ്മാൻ (ഇലക്‌ട്രിക്കല്‍): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (ഇലക്‌ട്രോണിക്സ് ആൻഡ് ജൈറോ ,വെപ്പണ്‍ ഇലക്‌ട്രോണിക്‌സ്): ബി.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെൻറേഷൻ ആൻഡ് കണ്‍ട്രോള്‍/കമ്യൂണിക്കേഷൻ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (ഇൻസ്ട്രുമെന്റ): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ്/ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍ എൻജിനീയറിങ് ഡിപ്ലോമ: 18-25 , 35,400-1,12,400.

ചാർജ്മാൻ (മെക്കാനിക്കല്‍, ഹീറ്റ് എൻജിൻ, മെക്കാനിക്കല്‍ സിസ്റ്റംസ്, മെറ്റല്‍, മില്‍റൈറ്റ്, മെഷീൻ): ബി.എസ്.സി ഫിസിക്‌സ്/ കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (ഷിപ് ബില്‍ഡിങ്): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍/കെമിക്കല്‍ എൻജിനീയറിങ്/ഡ്രസ് മേക്കിങ്/ഗാർമെന്റ്‌റ് ഫാബ്രിക്കേഷൻ/പെയിന്റ് ടെക്‌നോളജിയില്‍ ഡിപ്ലോമ, 18-25 വയസ്, 35,400- 1,12,400 രൂപ.

ചാർജ്മാൻ (ഓക്‌സിലറി): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍/ഓട്ടമൊബീല്‍ എൻജിനീയറിങ് ഡിപ്ലോമ, 18-25 വയസ്, 35.400-1,12,400 രൂപ,

ചാർജ്മാൻ (റഫ്രിജറേഷൻ ആൻഡ് എ.സി): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ മെക്കാനിക്കല്‍ എൻജിനീയറിങ്/റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങില്‍ ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (മെക്കട്രോണിക്‌സ്): ബി.എസ്. സി ഫിസിക്‌സ്/ കെമിസ്ട്രി/ മാത്സ് അല്ലെങ്കില്‍ മെക്കട്രോണിക്സ് എൻജിനീയറിങ് , 18-25 വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (സിവില്‍ വർക്സ്): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ് അല്ലെങ്കില്‍ സിവില്‍ എൻജിനീയറിങ് ഡിപ്ലോമ, 18-25വയസ്, 35,400-1,12,400 രൂപ.

ചാർജ്മാൻ (പ്ലാനിങ്, പ്രൊഡക്ഷൻ ആൻഡ് കണ്‍ട്രോള്‍): ബി.എസ്.സി ഫിസിക്‌സ്/കെമിസ്ട്രി/മാസ് അല്ലെങ്കില്‍ ഇലക്‌ട്രിക്കല്‍/ഇലക്‌ട്രോണിക്സ്/ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ/ഇലക്‌ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്‌ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്‍ട്രോള്‍/കമ്യൂണിക്കേഷൻ/മെക്കാനിക്കല്‍/കെമിക്കല്‍ എൻജിനീയറിങ്/ഡ്രസ് മേക്കിങ്/ ഗാർമെന്റ് ഫാബ്രിക്കേഷൻ/പെയിന്റ്‌റ് ടെക്‌നോളജി/ഓട്ടമൊബൈല്‍/റഫ്രിജറേഷൻ ആൻഡ് എ.സി/മെക്കട്രോണിക്‌സ്/സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ, 18-25 വയസ്, 35,400-1,12,400 രൂപ.

അസിസ്റ്റന്റ് ആർട്ടിസ്റ്റ് ടീച്ചർ: പത്താം ക്ലാസ്, കൊമേഴ്‌സ്യല്‍ ആർട്/പ്രിന്റിങ് ടെക്‌നോളജി/ലിത്തോഗ്രഫി/ലിത്തോ ആർട് വർക്കില്‍ ഡിപ്ലോമ/സർട്ടിഫിക്കറ്റ്. 2 വർഷ പരിചയം അല്ലെങ്കില്‍ സമാന മേഖലയില്‍ 7 വർഷ പരിചയമുള്ള വിമു ക്തഭടൻ, 20-35വയസ്, 35,400-1,12,400 രൂപ.

ഫാർമസിസ്റ്റ്: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പഠിച്ച്‌ പ്ലസ് ടു സയൻസ് ജയം, ഫാർമസിയില്‍ ഡിപ്ലോമ, ഫാർമസിസ്റ്റ് റജിസ്‌ട്രേഷൻ. 2 വർഷ പരിചയം, 18-27വയസ്, 29,200-92,300 രൂപ.

കാമറാമാൻ: പത്താം ക്ലാസ്, പ്രിന്റിങ് ടെക്‌നോളജിയില്‍ ഡിപ്ലോമ/സർട്ടിഫിക്കറ്റ്, 5 വർഷ പരിചയം. അല്ലെങ്കില്‍ സമാന മേഖലയില്‍ 10 വർഷ പരിചയമുള്ള വിമുക്തഭടൻ, 20-35 വയസ്, 29,200-92,300 രൂപ.

സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്): ബിഎസ്സി ഫിസിക്‌സ്/കെമിസ്ട്രി/മാത്സ്, ഒരു വർഷ പരിച യം അല്ലെങ്കില്‍ പ്ലസ് ടു സയൻസ്/കൊമേഴ്‌സ്, 5 വർഷ പരിചയം; 18-25വയസ്; 25,500-81,100 രൂപ.

ഫയർ എൻജിൻ ഡ്രൈവർ: പ്ലസ് ടു ജയം, ഹെവി മോട്ടർ വെഹിക്കിള്‍ ഡ്രൈവിങ് ലൈസൻസ് ,18-27വയസ്, 21,700-69,100 രൂപ.

ഫയർമാൻ: പ്ലസ് ടു ജയം, എലമെന്ററി/ബേസിക്/ഓക്‌സിലറി ഫയർ ഫൈറ്റിങ് കോഴ്‌സ്, 18-27വയസ്, 19,900-63,200 രൂപ.

സ്റ്റോർ കീപ്പർ/സ്റ്റോർ കീപ്പർ (ആർമമെന്റ്): പ്ലസ് ടു, ഒരു വർഷപരിചയം, 18-25 വയസ് ,19,900-63,200 രൂപ.

സിവിലിയൻ മോട്ടർ ഡ്രൈവർ ഓർഡിനറി ഗ്രേഡ്: പത്താം ക്ലാസ്, ഹെവി മോട്ടർ വെഹി ക്കിള്‍ ഡ്രൈവിങ് ലൈസൻസ്, ഒരു വർഷ പരിചയം , 18-25വയസ് , 19,900-63,200 രൂപ.

ട്രേഡ്‌സ്മാൻ മേറ്റ്: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ സർട്ടിഫിക്കറ്റ് ,18-25വയസ്; 18,000-56,900 രൂപ.

പെസ്റ്റ് കണ്‍ട്രോള്‍ വർക്കർ: പത്താം ക്ലാസ്, ഹിന്ദി/പ്രാദേശിക ഭാഷയില്‍ അറിവ്, 18-25 വയസ്, 18,000-56,900 രൂപ.

ഭണ്ഡാരി: പത്താം ക്ലാസ്, നീന്തല്‍ അറിയണം, കുക്ക് ആയി ഒരു വർഷ പരിചയം, 18-25വയസ്, 18,000-56,900 രൂപ.

ലേഡി ഹെല്‍ത്ത് വിസിറ്റർ: പത്താം ക്ലാസ്, ബേസിക് ഓക്സിലറി നഴ്സ് മിഡ്വൈഫറി കോഴ്‌സ്, 45 വയസ് കവിയരുത്, 18,000-56,900 രൂപ.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (മിനിസ്റ്റീരിയല്‍): പത്താം ക്ലാസ്/ ഐ.ടി.ഐ ജയം, 18-25 വയസ്, 18,000-56,900 രൂപ.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ മിനിസ്റ്റീ രിയല്‍)/വാർഡ് സഹായിക/ഡ്രസർ/ഡോബി/മാലി/ബാർബർ: പത്താം ക്ലാസ്, ബന്ധപ്പെട്ട ട്രേഡില്‍ പ്രാവീണ്യം: 18-25വയസ് , 18,000-56,900 രൂപ.

ഡ്രാഫ്റ്റ്‌സ്മാൻ (കണ്‍സ്ട്രക്ഷൻ): ഡ്രാഫ്റ്റ്‌സ്മാൻഷിപ്പില്‍ ഐ.ടി.ഐ സർട്ടിഫിക്കറ്റ് (മെക്കാനിക്കല്‍/ സിവില്‍), സർട്ടിഫിക്കറ്റ് ഇൻ ഓട്ടമേറ്റഡ് കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ, 18-27 വയസ്, 25,500-81,100 രൂപ. ഫീസ്: 295 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, എക്‌സ് സർവിസ്, സ്ത്രീകള്‍ എന്നിവർക്കു ഫീസില്ല. ഫീ ഓണ്‍ലൈനായി അടയ്ക്കാം.