പാലാ കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനാഘോഷം നാളെ: മഹാപ്രസാദ ഊട്ടിന് 501 പറ അരിയുടെ വിഭവങ്ങൾ .

Spread the love

പാലാ: കടപ്പാട്ടൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദര്‍ശന ദിനാഘോഷം നാളെ വിശേഷാല്‍ പൂജകള്‍, ധാരാനാമജപം, മഹാ പ്രസാദഊട്ട് എന്നീ ചടങ്ങുകളോടെ നടക്കും.

ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പറമ്പൂരില്ലത്ത് നീലകണ്ഠന്‍ നാരായണന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി മനോജ് നമ്പൂതിരിയും മുഖ്യകാര്‍മികത്വം വഹിക്കും.

രാവിലെ 9.30 മുതല്‍ മഹാപ്രസാദഊട്ട്, വിഗ്രഹദര്‍ശന സമയമായ 2.30ന് വിശേഷാല്‍ ദീപാരാധന, 2.45 മുതല്‍ തിരുവരങ്ങില്‍ സംഗീതാര്‍ച്ചന, സോപാനസംഗീത സമന്വയം, 8.30ന് ഭരതനാട്യം, 9.30ന് കൈകൊട്ടിക്കളി എന്നിവയാണ് പ്രധാന പരിപാടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ഷേത്രത്തില്‍ എത്തിച്ചേരുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ലഭ്യമാകുംവിധം ഭക്തജനങ്ങള്‍ സമര്‍പ്പിച്ച ഉത്പന്നങ്ങളാല്‍ തയാറാക്കിയ മഹാപ്രസാദഊട്ടിന് 501 പറ

അരിയുടെ വിഭവങ്ങളാണ് തയാറാക്കുന്നത്. 151 കിലോ ശര്‍ക്കരയുടെ പ്രസാദവിതരണവും ഇതോടനുബന്ധിച്ചുണ്ടാകും. ആഘോഷച്ചടങ്ങുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു