ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി. സദാനന്ദൻ രാജ്യസഭയിലേക്ക് ; നാമനിര്‍ദേശം ചെയ്ത് രാഷ്ട്രപതി

Spread the love

ഡല്‍ഹി: ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി സദാനന്ദൻ രാജ്യസഭയിലേക്ക്. രാഷ്ട്രപതിയാണ് സദാനന്ദനെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്.

കണ്ണൂർ കൂത്തുപറമ്ബ് ഉരുവച്ചാല്‍ സ്വദേശിയാണ് സദാനന്ദൻ. 2016-ല്‍ കൂത്തുപറമ്ബില്‍ നിന്നും നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നു. 1994 ജനുവരി 25-ന് സിപിഐഎം പ്രവർത്തകരുടെ ആക്രമത്തില്‍ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു.

ചരിത്രകാരി ഡോ. മീനാക്ഷി ജെയ്ൻ, ഉജ്ജ്വല്‍ നിഗം, മുൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല എന്നിവരെയും രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. മുംബൈ ഭീകരാക്രമണക്കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ഉജ്ജ്വല്‍ നിഗം. മീനാക്ഷി ജെയ്ൻ അയോധ്യയെ കുറിച്ച്‌ പുസ്തകമെഴുതിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group