‘വിവാഹദിവസം മുതൽ പീഡനത്തിനിരയായി; ഫോണും ലാപ്ടോപ്പും കാണാനില്ല’; ഫേസ്ബുക്കില്‍ പങ്കുവച്ച ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായതിലും ദുരൂഹത; വിപഞ്ചികയുടെ മരണത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്…!

Spread the love

കൊല്ലം: ഷാർജയില്‍ കുഞ്ഞിനെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.

ചന്ദനത്തോപ്പ് സ്വദേശി വിപഞ്ചികയും മകള്‍ വൈഭവിയുമാണ് ഷാർജയിലെ ഫ്ലാറ്റില്‍ വച്ച്‌ മരിച്ചത്. യുവതിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം നേരത്തെ തന്നെ ആരോപിച്ചിരുന്നു.

വിപഞ്ചിക സ്ത്രീധന പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് അഭിഭാഷകൻ മനോജ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. വിവാഹദിവസം മുതല്‍ യുവതി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൂടുതല്‍ തെളിവുകളുണ്ടെന്നുമാണ് മനോജ് കുമാർ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിക്കുന്നതിന് മുൻപ് വിപഞ്ചിക ഫേസ്ബുക്കില്‍ പങ്കുവച്ച ആത്മഹത്യാക്കുറിപ്പ് അപ്രത്യക്ഷമായതിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. യുവതിയുടെ ഫോണും ലാപ്ടോപ്പും ഫ്ലാറ്റില്‍ നിന്ന് കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച രാത്രിയാണ് യുവതിയെയും കുഞ്ഞിനെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.