കണ്ണില്ലാത്ത കൊടുംക്രൂരത…! മൂന്ന് മാസം പ്രായമുള്ള നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച്‌ ആക്രമണം; ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു; ആന്തരികാവയവങ്ങള്‍ക്ക് പൊളളലേറ്റു

Spread the love

കൊച്ചി: മൂന്ന് മാസം മാത്രമുളള നായക്കുട്ടിയുടെ മുഖത്തേക്ക് രാസലായനി ഒഴിച്ച്‌ ആക്രമണം.

എറണാകുളം പുത്തൻകുരിശ് സ്വദേശി നയനയുടെ വളർത്തുനായ പൂപ്പിക്കാണ് ദുരവസ്ഥ ഉണ്ടായത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. നായക്കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ആന്തരികാവയവങ്ങള്‍ക്ക് പൊളളലേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പുത്തൻകുരിശ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് നയന പറഞ്ഞു. ചില അയവാസികളെ സംശയമുളളതായും കുടുംബം ആരോപിക്കുന്നുണ്ട്. നയനയുടെ അമ്മ പുറത്ത് പോയ സമയത്താണ് ആക്രമണം നടന്നത്.