
തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ തുമ്പ വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (വിഎസ്എസ്സി) അഡ്മിനിസ്ട്രേറ്റീവ് സെക്ഷനിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ.
ഭാരതാംബ വിവാദത്തില്‍ സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചതിന്റെ പേരിലാണ് ജി.ആർ. പ്രമോദിനെ സസ്പെൻഡ് ചെയ്തത്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഇടത് അനുകൂല സംഘടനയായ കോണ്‍ഫെഡറേഷൻ ഓഫ് സെൻട്രല്‍ ഗവ. സ്റ്റാഫ് ആൻഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയാണ് പ്രമോദ്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് പ്രമോദ് ജൂണില്‍ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പാണ് നടപടിയിലേക്ക് നയിച്ചത്. ‘ഏതെങ്കിലും ഒന്നില്‍ ഉറച്ചുനില്‍ക്കടാ…’ എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭാരതാംബ വിവാദത്തില്‍ വിമർശനം ഉന്നയിച്ചായിരുന്നു പ്രമോദിന്റെ കുറിപ്പ്. ഇത് വിവാദമായപ്പോള്‍ തുമ്പ സെന്ററില്‍നിന്ന് എംവിഐടി വലിയമലയിലേക്ക് പ്രമോദിനെ സ്ഥലംമാറ്റിയിരുന്നു.