
കൊച്ചി: ഇന്നലെ രാത്രിയില്‍ കൊച്ചിയില്‍ പിടിയിലായത് ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് രാസലഹരി കടത്തുന്ന സംഘത്തിലെ പ്രധാന വിതരണക്കാരിയെന്ന് എക്സൈസ്.
പള്ളുരുത്തി സ്വദേശിനി ലിജിയയും രണ്ട് ആണ്‍സുഹൃത്തുക്കളുമാണ് തൈക്കൂടത്തെ ലോഡ്ജില്‍ നിന്നും എക്സൈസിന്റെ പിടിയിലായത്. 24 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും പിടികൂടിയത്.
കഴിഞ്ഞ രണ്ടുവർഷമായി ലഹരിമരുന്ന് കച്ചവടത്തില്‍ സജീവമാണ് യുവതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി ഉപയോഗവും വില്‍പ്പനയും പതിവാക്കിയവരാണ് ലിജിയയും സംഘവുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലെത്തിക്കുന്ന രാസലഹരി നഗരത്തില്‍ ചില്ലറ വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. ആർക്കും സംശയം തോന്നാതിരിക്കാൻ അഞ്ചാം ക്ലാസുകാരിയായ മകളെയും കൂട്ടിയായിരുന്നു യുവതിയുടെ ലഹരിക്കടത്ത്.