കബളിപ്പിക്കലിൽ വീഴരുത്;ഓണ വിപണി ലക്ഷ്യമാക്കി വ്യാജന്മാർ കളം നിറഞ്ഞു; തമിഴ്‌നാട്ടിൽ നിന്ന് പല ബ്രാൻഡിൽ വെളിച്ചെണ്ണ മുതൽ പാൽ വരെ; ഉപയോഗിച്ചാൽ ഉണ്ടാകുന്നത് മാരക രോഗങ്ങൾ

Spread the love

കോട്ടയം :ഓണവിപണി ലക്ഷ്യമിട്ടുള്ള പല സാധനങ്ങളുടെയും വ്യാജന്മാരും കളംപിടിച്ച് തുടങ്ങി. വെളിച്ചെണ്ണയുടെ വിലക്കയറ്റം കാരണം വിലക്കുറവ് കാണുമ്പോൾ വാങ്ങാനും സാധ്യത കൂടുതൽ. ഇതാണ് ഇത്തരം ലോബികൾ വർധിച്ച് വരാൻ കാരണം.

യഥാർത്ഥ വെളിച്ചെണ്ണയെ വെല്ലുന്ന ഗന്ധവും നിറവുമുള്ള ഇവയിൽ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളാണ് കലർത്തുന്നത്. കേരഫെഡിന്റെ കേരയുടെ പേരുകളിൽ ഒട്ടനവധി ബ്രാൻഡുകളാണുള്ളത്. വിലക്കുറവായതിനാൽ ഉപഭോക്താക്കളും ഏറെയാണ്. പായ്ക്കറ്റും, ചിഹ്നവും ഒരുപോലെയായതിനാൽ തിരിച്ചറിയാനും പ്രയാസമാണ്. എല്ലാ വർഷവും ഓണക്കാലത്ത് പേരിന് പരിശോധന നടത്തി കൈകഴുകുകയാണ് അധികൃതർ. നടപടി ഒന്നോ രണ്ടോ കമ്പനികളിൽ ഒതുങ്ങും.

ഏറ്റവും കൂടുതൽ പാൽ വിറ്റഴിക്കുന്ന ഓണക്കാലത്ത് പല ബ്രാൻഡുകളിലാണ് തമിഴ്നാട്ടിൽ നിന്ന് മറ്റും പാൽ എത്തുക. മിൽമയുടേതിനു സമാനമായ നിറവും പായ്ക്കിംഗുമായെത്തുന്ന ഇവയ്ക്ക് കമ്മിഷൻ കൂടുതലായതിനാൽ ഒരു വിഭാഗം വ്യാപാരികൾക്കും താത്പര്യമാണ്. യൂറിയ, ഹൈഡ്രജൻ പൊറോക്‌സൈഡ് രാസപദാർഥങ്ങളും കൊഴുപ്പു കൂട്ടുന്ന മാർട്ടോ ഡെക്സ്ട്രിൻ എന്ന കാർബോ ഹൈഡ്രേറ്റും ഇതിൽ കലർത്തുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group