
പുകവലി പല തവണ നിർത്താൻ ശ്രമിച്ചിട്ടും വീണ്ടും ആ ദുശ്ശീലത്തിനടിമപ്പെടുന്നവർ ഏറെയാണ്. എന്നാൽ ഈ ശീലത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹമുള്ളവര്‍ക്ക് പറ്റിയ ഒന്നാണ് ധ്യാനം.
മെഡിറ്റേഷനിലൂടെ, പുകവലിക്ക് അടിമകളായ എണ്‍പത്തഞ്ച് ശതമാനം ആളുകള്‍ക്കും ദുശ്ശീലത്തോട് വിട പറയാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
മെഡിറ്റേഷന്‍ ശീലമാക്കുന്നതിലൂടെ ഒരു തവണ നിര്‍ത്തിയാല്‍ പിന്നീടൊരിക്കലും പുകവലിക്കണമെന്ന് തോന്നില്ലെന്നും പഠനത്തിൽ പറയുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ഒരു മാസത്തിനുള്ളില്‍ നിക്കോട്ടിനും ടൊബാക്കോയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളോട് ഉപേക്ഷിക്കാൻ കഴിയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ രീതിയെ രാജ യോഗ ജീവിതശൈലി എന്നാണ് പറയുക. കൂടാതെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെയും പുകവലിയില്‍ നിന്ന് മാറിനിൽക്കാൻ കഴിയും. പോസിറ്റീവ് ചിന്തകളും വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലമാക്കുന്നതും പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും.
പുകവലി ശീലമാക്കിയവരില്‍ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്. അര്‍ബുദത്തിനും കാരണമായേക്കാം. ഓരോരുത്തരെയും ഓരോ തരത്തിലായിരിക്കും പുകവലി ബാധിക്കുക.