‘ഒടുവില്‍ ജാനകി തീയേറ്ററുകളിലേയ്ക്ക്’; ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് സെൻസര്‍ ബോര്‍ഡിന്റെ പ്രദര്‍ശനാനുമതി; റിലീസ് ചെയ്യുക എട്ട് മാറ്റങ്ങളോടെ

Spread the love

തിരുവനന്തപുരം: ഏറെ വിവാദങ്ങള്‍ക്കും സെൻസർ ബോർഡ് നടപടികള്‍ക്കും ശേഷം “ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന സിനിമയ്ക്ക് ഒടുവില്‍ പ്രദർശനാനുമതി ലഭിച്ചു.

സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ എട്ട് സുപ്രധാന മാറ്റങ്ങളോടെ പുനർനിർമ്മിച്ച പതിപ്പിനാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. അണിയറപ്രവർത്തകർ അറിയിച്ചത് അനുസരിച്ച്‌ ചിത്രം ഉടൻ തന്നെ റിലീസ് ചെയ്യും.

സിനിമയുടെ പേരും ചില കോടതി രംഗങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ സെൻസർ ബോർഡ് കടുത്ത നിലപാടെടുത്തിരുന്നു. “ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന പേര് മാറ്റണമെന്ന് ബോർഡ് ആവശ്യപ്പെട്ടതിനെ തുടർന്ന്, നിർമ്മാതാക്കള്‍ ഹൈക്കോടതിയില്‍ പേര് മാറ്റാൻ സന്നദ്ധത അറിയിക്കുകയും “ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള” എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിനിമയിലെ ചില കോടതി രംഗങ്ങളിലും ആവശ്യമായ എഡിറ്റിംഗുകള്‍ വരുത്തിയിട്ടുണ്ട്.
നേരത്തെ, 96 കട്ടുകളൊന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ബോർഡ് മാറ്റങ്ങള്‍ നിർദ്ദേശിച്ചിരുന്നത്. സിനിമയുടെ ഒരു മണിക്കൂർ എട്ട് മിനിറ്റ് 32 സെക്കൻഡില്‍ ആരംഭിക്കുന്ന ക്രോസ് എക്സാമിനേഷൻ രംഗത്തില്‍ ‘ജാനകി’ എന്ന പേര് മ്യൂട്ട് ചെയ്യണമെന്നായിരുന്നു ഒരു ആവശ്യം.

ഇത് അംഗീകരിക്കാൻ നിർമ്മാതാക്കള്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രണ്ടാമതായി, സിനിമയുടെ പേര് “ജാനകി വി” അല്ലെങ്കില്‍ “വി. ജാനകി” എന്ന് മാറ്റണമെന്നും, ടൈറ്റില്‍ കഥാപാത്രത്തിന്റെ യഥാർത്ഥ പേരായ ജാനകി വിദ്യാധരൻ എന്ന പേര് നല്‍കണമെന്നും ബോർഡ് നിർദ്ദേശിച്ചിരുന്നു.