“തീരുമാനങ്ങള്‍ ഒറ്റയ്ക്കെടുക്കരുത്, മുൻ അധ്യക്ഷൻമാരോട് ആലോചിക്കണം”: രാജീവ് ചന്ദ്രശേഖറിന് നിർദേശങ്ങള്‍ നല്‍കി അമിത് ഷാ

Spread the love

തിരുവനന്തപുരം: ബിജെപിയുടെ പുതിയ ഭാരവാഹി പട്ടിക സംബന്ധിച്ച അസ്വാരസ്യങ്ങള്‍ മറനീക്കി പുറത്തുവരുന്നതിനിടെ സംസ്ഥാന അധ്യക്ഷന് നിർദേശങ്ങള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

തീരുമാനങ്ങള്‍ ഏകപക്ഷീയമായി കൈക്കൊള്ളരുതെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേറിനോട് അമിത് ഷാ നിർദേശിച്ചതായാണ് റിപ്പോർട്ട്. മുൻ സംസ്ഥാന അധ്യക്ഷന്മാരുമായി കൂടിയാലോചന നടത്തണമെന്നും പുതിയ ഭാരവാഹികളുടെ യോഗത്തില്‍ അമിത് ഷാ നിർദേശിച്ചതായും അറിയുന്നു.

പാർട്ടിയില്‍ താഴേത്തട്ടിലുള്ള പ്രവർത്തകരാണ് വലുതെന്നും അമിത് ഷാ പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട സമീപനങ്ങള്‍ സംബന്ധിച്ചും ഭാരവാഹി യോഗത്തില്‍ ചർച്ചയുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ട് നേടണമെന്നാണ് അമിത് ഷാ നിർദേശിച്ചത്.