ക്യാപ്സ്യൂളുകളാക്കിയ കൊക്കെയിൻ വിഴുങ്ങി; നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ബ്രസീലിയന്‍ ദമ്പതികൾ പിടിയിൽ

Spread the love

നെടുമ്പാശ്ശേരി:  മയക്കുമരുന്നുമായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ബ്രസീലിയന്‍ ദമ്പതികളെ കസ്റ്റഡിയിലെടുത്ത് ഡിആര്‍ഐ യൂണിറ്റ്.

ബ്രസീലിലെ സാവോപോളോയില്‍ നിന്നാണ് ഇവർ കൊച്ചിയില്‍ എത്തിയത്. ശനിയാഴ്ച രാവിലെ 8.45ന് നെടുമ്ബാശേരിയില്‍ എത്തിയപ്പോഴാണ് ഇരുവരും പിടിയിലായത്. ലഹരിക്കടത്ത് സംശയത്തെത്തുടര്‍ന്ന് ഇവരെ വിശദമായി പരിശോധിച്ചിരുന്നു.

എന്നാല്‍ ഇവരുടെ ബാഗുകളില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് സംശയം തോന്നി സ്‌കാനിംഗിന് വിധേയമാക്കിയതോടെയാണ് ശരീരത്തിനുള്ളില്‍ ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്. ദമ്ബതികളില്‍ ഒരാളുടെ വയറ്റിലുണ്ടായിരുന്നത് അമ്ബതോളം ക്യാപ്‌സ്യൂളുകളാണെന്നാണ് പുറത്ത് വരുന്ന വിവരം.സുരക്ഷാ ഉദ്യോഗസഥരുടെ പിടിയിലായതോടെ രക്ഷപ്പെടുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ദമ്ബതികള്‍ ഗുളിക വിഴുങ്ങിയത്. എന്നാല്‍ ഇത്രയധികം ഗുളികള്‍ ഒരുമിച്ച്‌ വിഴുങ്ങിയത് കൊണ്ട് തന്നെ ഇരുവരുടെയും ജീവന് തന്നെ ഭീഷണിയുണ്ട്. ഇരുവരെയും ഗുളികകള്‍ പുറത്തെടുക്കാനും ചികിത്സ നല്‍കാനും വേണ്ടി ആശുപത്രിയിലെത്തിച്ചു. കൊക്കയ്ൻ അടക്കമുള്ള മയക്കുമരുന്നുകളാണ് ഗുളികകളാക്കി വിഴുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് ആയിരുന്നു ഇവര്‍ താമസിക്കാന്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ലഹരി ഗുളികകള്‍ പുറത്തെടുക്കുന്നതിനായി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.