play-sharp-fill
ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇനറൽ ആശുപത്രിയിലേക്ക് മാർച്ചും പ്രതിഷേധവും നടത്തി. ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ല. നിർമ്മാണം പൂർത്തിയായ ആശുപത്രി സമുച്ചയം ഇനിയും രോഗികൾക്കായിതുറന്നുകൊടുത്തിട്ടില്ല . പകർച്ചവ്യാധികൾ എത്തി നിൽക്കുമ്പോഴും സർക്കാർ നോക്കുകുത്തിയാവുന്നു. മോർച്ചറിയുടെ പ്രവർത്തനങ്ങൾ ഇനിയും എങ്ങും, എത്തിയിട്ടില്ല.. ഇതിനെല്ലാം എതിരെ ആയിരുന്നു പ്രതിഷേധം. ചങ്ങനാശ്ശേരി നിയോോജക മണ്ഡലം പ്രസിഡന്റ് എ മനോജ് പ്രതിഷേധയോഗത്തിന് അദ്ക്ഷത വഹിച്ചു. ആശുപത്രിയിലേക്ക് വാങ്ങിയ സാധനങ്ങളിൽ അഴിമതി, രോഗികളായി എത്തുന്ന ജനങ്ങൾക്ക് ദുരിതങ്ങൾ. ഇതൊക്കെയാണ് ഇന്ന് ജനറൽ ആശുപത്രിയുടെ അവസ്ഥ.പ്രതിഷേധ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് ബി ജെ പി ജില്ല കമ്മിറ്റി അംഗം എം എസ് വിശ്വനാഥൻ പറഞ്ഞു . സംസ്ഥാന സമിതി അംഗം എൻ പി കൃഷ്ണകുമാർ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി ആർ മഞ്ജീഷ്, കൗൺസിലംഗം പി പി ധീരസിംഹൻ,കെ കെ സുനിൽകുമാർ, പ്രസന്നകുമാരി, എൻ ടി ഷാജി, ഷൈലമ്മ രാജപ്പൻ., രമ മനോഹരൻ, രാജമ്മ രാജപ്പൻ, കെ ആർ പ്രദീപ് കുമാർ, പി മുരളീധരൻ, എം പി രവി, കുട്ടപ്പൻ, കണ്ണൻ പായിപ്പാട്, രാമകൃഷ്ണപിള്ള ,ശ്രീജേഷ് മാടപ്പള്ളി, ബിജു മങ്ങാട്ടു മഠം, ശരത്ത് കുമാർ എസ് എന്നിവർ പ്രസംഗിച്ചു.