പിണറായിയും സജി ചെറിയാനുമാണ് പൊതുജന ആരോഗ്യ മേഖലയുടെ വിശ്വാസ്യത തകർത്തതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകൻ

Spread the love

തൊടുപുഴ: പൊതുജന ആരോഗ്യ മേഖലയുടെ വിശ്വാസ്യത തകർക്കാനാണ് ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം എന്ന സി.പി.എമ്മിന്റെ ആരോപണം തരം താഴ്ന്ന രാഷ്ട്രീയ തന്ത്രമാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.

എസ്. അശോകൻ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നു വീണപ്പോള്‍ ആരോഗ്യ മേഖലയുടെ വിശ്വാസ്യതയാണ് തകർന്ന് തരിപ്പണമായത്. തകർന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏതെങ്കിലും ഹതഭാഗ്യർ കുടുങ്ങി കിടപ്പുണ്ടോ എന്ന് അന്വേഷിക്കാനും അടിയന്തര രക്ഷാ പ്രവർത്തനം നടത്താനും

വീഴ്ച വരുത്തിയതു കൊണ്ടു മാത്രമാണ് ഹത ഭാഗ്യയായ ഒരു വീട്ടമ്മ ദാരുണമായി കൊല്ലപ്പെട്ടത് എന്ന യാഥാർത്ഥ്യം അംഗീകരിക്കാൻ സി.പി.എമ്മിന് എന്താണ് ഇത്ര മടി. കോട്ടയം മെഡിക്കല്‍ കോളേജ് ദുരന്തം നടന്നതിന്റെ തൊട്ടടുത്ത ദിവസം ചികിത്സക്കായി അമേരിക്കയിലേക്ക് വിമാനം കയറിയ മുഖ്യമന്ത്രി പിണറായി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിജയനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയതു കൊണ്ടാണ് ജീവൻ രക്ഷപ്പെട്ടതെന്ന് മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞ മന്ത്രി സജീ ചെറിയാനുമാണ് കേരളത്തിലെ പൊതുജന ആരോഗ്യ മേഖലയുടെ വിശ്വാസ്യത തകർത്തത്. വന്നു വന്ന് കേരളത്തിലെ സർക്കാർ ആശുപത്രികള്‍ സ്വകാര്യ ആശുപത്രികളുടെ

റിക്രൂട്ടിംഗ് ഏജൻസിയും കമ്മിഷൻ ഏജന്റുമായി അധഃപതിച്ചിരിക്കുകയാണ്. പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് മരുന്നും ചികിത്സാ സൗകര്യങ്ങളും ഒരുക്കി സ്വകാര്യ ആശുപത്രികളുടെ കൊള്ളയില്‍ നിന്ന് പൊതു ജനങ്ങളെ വിശിഷ്യാ പാവപ്പെട്ടവരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.