കണ്ണിൽ കഠിനമായ വേദന! പരിശോധനയിൽ കണ്ടെത്തിയത് അപൂർവ്വ വിരയെ ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് മലബാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ

Spread the love

കോഴിക്കോട്: ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ നേത്ര വിഭാഗത്തില്‍ കഴിഞ്ഞദിവസം രോഗിയുടെ കണ്ണില്‍ നിന്നും പ്രത്യേക ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തി

കണ്ണു വേദനയെ തുടർന്ന് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയ മട്ടന്നൂര്‍ സ്വദേശി പ്രസന്ന( 75) യുടെ കണ്ണില്‍ നിന്നാണ് അപൂര്‍വ്വ ഇനത്തില്‍പ്പെട്ട വിരയെ കണ്ടെത്തിയത്.

നേത്ര വിഭാഗം എച്ച്‌ ഒ ഡി പ്രൊഫസര്‍ കെ വി രാജു, ഡോക്ടര്‍ സി വി സാരംഗി എന്നീ നേത്ര വിഭാഗം സര്‍ജന്മാമാരുടെ നേതൃത്വത്തിലാണ് ശാസ്ത്രക്രിയ നടത്തി വിരയെ പുറത്തെടുത്തത്. രോഗി വിവിധ ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നെങ്കിലും അസുഖം ഭേദമാകാത്തതിനെ തുടര്‍ന്നാണ് മലബാര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. വിദഗ്ധ പരിശോധനയില്‍ വിരയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സര്‍ജറിക്ക് ശേഷം പൂര്‍ണ്ണസുഖം പ്രാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group