നെടുമങ്ങാട് വേങ്കവിളയിൽ നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു

Spread the love

തിരുവനന്തപുരം : നെടുമങ്ങാട് വേങ്ക വിളയിൽ നീന്തൽ കുളത്തിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു കുട്ടികൾ മുങ്ങി മരിച്ചു.

ആരോമൽ(13), ഷിമിൽ(14) എന്നിവരാണ് മരിച്ചത്. ആന്നാട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന നീന്തൽ പരിശീലന കുളത്തിലാണ് അപകടം നടന്നത്.

സാധാരണയായി രാവിലെയും വൈകിട്ടും ആണ് ഇവിടെ പരിശീലനം നടക്കാറുള്ളത് അതിനുശേഷം അധികൃതർ ഗേറ്റ് അടച്ച് പോവാറാണ് പതിവ്, എന്നാൽ ഇന്ന് ഉച്ചയോടെ കൂശർകോട് സ്വദേശികളായ 7 കുട്ടികൾ ഇവിടേക്ക് എത്തുകയും പൂട്ട്പൊളിച്ച് അകത്തു കയറുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റു കുട്ടികളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് കുട്ടികളെ കുളത്തിൽ നിന്ന് പുറത്തെടുത്തത്, തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേർ മരണപ്പെടുകയായിരുന്നു.