
കോട്ടയം: രാമപുരം നാലമ്പലദർശനത്തിനായി കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സഹകരണത്തോടെ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും തീര്‍ഥയാത്രകള്‍ സംഘടിപ്പിക്കുന്നതായി നാലമ്പല ദർശനകമ്മിറ്റി അറിയിച്ചു.
സീറ്റുകൾക്ക് മുന്‍കൂട്ടി ബുക്കിംഗ് ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓരോ ജില്ലകളിലെയും യാത്രാ തീയതികളും വിശദവിവരങ്ങളും അതതു ജില്ലയിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ തയ്യാറാക്കി വരികയാണ്.
രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രം, കൂടപ്പുരം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ശ്രീഭരത സ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതോടെ നാലമ്പല ദര്‍ശനം പൂര്‍ത്തിയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീരാമ, ലക്ഷ്മണ, ഭരത, ശത്രുഘ്‌ന ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ദര്‍ശനം നടത്തുന്ന ആചാരപരമായ രീതിയാണ് നാലമ്പല ദർശനം. ഈ ദര്‍ശനം ഉച്ചപൂജയ്ക്ക് മുമ്പ് പൂര്‍ത്തിയാക്കേണ്ടതാണ്. ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളും വോളന്‍റിയര്‍മാരുടെ സേവനവും നാലു ക്ഷേത്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി കൂടുതൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. കര്‍ക്കടകമാസത്തില്‍ ദര്‍ശനസമയം രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം 5 മുതല്‍ 7.30 വരെയുമാണ്.